ഡിസംബറിലെ ജി.എസ്.ടി പിരിവിൽ നേരിയ ഇടിവ്
text_fieldsന്യൂഡൽഹി: ഡിസംബർ മാസത്തെ ജി.എസ്.ടി പിരവിൽ ഇടിവ്. 1.29,780 കോടിയാണ് ഡിസംബറിൽ ജി.എസ്.ടിയായി പിരിച്ചെടുത്തത്. നവംബറുമായി താരതമ്യം ചെയ്യുമ്പോൾ നേരിയ കുറവ് ജി.എസ്.ടിയിലുണ്ടായിട്ടുണ്ട്. നവംബർ 1.31 ലക്ഷം കോടിയാണ് ജി.എസ്.ടിയായി പിരിച്ചെടുത്തത്.
ഇ-വേ ബില്ലുകളിൽ 17 ശതമാനം കുറവുണ്ടായിട്ടും 1.30 ലക്ഷം കോടിക്കടുത്ത് ജി.എസ്.ടി പിരിച്ചെടുക്കാൻ സാധിച്ചുവെന്ന് അധികൃതർ അറിയിച്ചു. സാമ്പത്തിക വർഷത്തിന്‍റെ മൂന്നാംപാദത്തിൽ ശരാശരി 1.30 ലക്ഷം കോടി പ്രതിമാസ ജി.എസ്.ടിയായി പിരിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്. സാമ്പത്തിക വർഷത്തിന്‍റെ ഒന്നാം പാദത്തിൽ 1.10 ലക്ഷം കോടിയായിരുന്നു പ്രതിമാസ ശരാശരി ജി.എസ്.ടി പിരിവ്. രണ്ടാം പാദത്തിൽ 1.15 ലക്ഷം കോടിയും ജി.എസ്.ടിയായി പിരിച്ചെടുത്തു.
സമ്പദ്വ്യവസ്ഥ കരകയറിയതും, ജി.എസ്.ടി വെട്ടിപ്പ് തടയാൻ കഴിഞ്ഞതും ഗുണകരമായെന്നാണ് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. സാമ്പത്തിക വർഷത്തിന്‍റെ അടുത്തപാദത്തിലും വരുമാനം വർധിക്കുമെന്ന് തന്നെയാണ് ധനകാര്യമന്ത്രാലയത്തിന്‍റെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.