Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightചെരുപ്പുകൾക്കും...

ചെരുപ്പുകൾക്കും തുണിത്തരങ്ങൾക്കും വില ഉയരും; ജി.എസ്​.ടി നിരക്ക്​ വർധിപ്പിച്ചു

text_fields
bookmark_border
ചെരുപ്പുകൾക്കും തുണിത്തരങ്ങൾക്കും വില ഉയരും; ജി.എസ്​.ടി നിരക്ക്​ വർധിപ്പിച്ചു
cancel

ന്യൂഡൽഹി: അടുത്ത വർഷം ജനുവരി മുതൽ ചെരുപ്പുകൾക്കും തുണിത്തരങ്ങൾക്കും വില ഉയരും. ജി.എസ്​.ടി നിരക്ക്​ വർധിപ്പിച്ചതിനെ തുടർന്നാണ്​ വില ഉയരുക. അഞ്ച്​ ശതമാനത്തിൽ നിന്നും 12 ശതമാനമായാണ്​ നികുതി വർധിപ്പിച്ചത്​. കഴിഞ്ഞ ദിവസം കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ്​ ഇതിനുള്ള ഉത്തരവ്​ പുറത്തിറക്കി.

1000 രൂപ വരെയുള്ള തുണിത്തരങ്ങളുടെ ജി.എസ്​.ടി നേരത്തെ അഞ്ച്​ ശതമാനമായിരുന്നു. ഇത്​ 12 ശതമാനമായാണ്​ വർധിക്കുക. ഇതേ രീതിയിൽ ചെരിപ്പുകളുടെയും ജി.എസ്​.ടിയും ഉയർത്തും. തുണിത്തരങ്ങളുടെ ജി.എസ്​.ടി ഉയർത്താനുള്ള തീരുമാനം നിരാശയുണ്ടാക്കുന്നതാണെന്ന്​ ക്ലോത്തിങ്​ മാനുഫാക്​ചേഴ്​സ്​ ​അസോസിയേഷൻ ഓഫ്​ ഇന്ത്യ ഭാരവാഹികൾ പറഞ്ഞു.

അതേസമയം ജി.എസ്​.ടിയിൽ സമഗ്രമായ പരിഷ്​കാരങ്ങൾക്കുള്ള ചർച്ചകൾക്കും കേ​ന്ദ്രസർക്കാർ തുടക്കം കുറിച്ചു. പുതിയ നികുതി സ​മ്പ്രദായം അടുത്ത ജൂലൈയിൽ അഞ്ച്​ വർഷം തികക്കാനിരിക്കെയാണ്​ മാറ്റങ്ങളെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയത്​. നികുതി ഘടനയിലെ പരിഷ്​കാരങ്ങൾ മുതൽ ജി.എസ്​.ടിയിൽ നിന്നും ഒഴിവാക്കിയ ഉൽപന്നങ്ങളുടെ ലിസ്റ്റിൽ വരെ .

നിലവിൽ ജി.എസ്​.ടിയിൽ നാല്​ നിരക്കുകളാണ്​ ഉള്ളത്​. ഇത്​ മൂന്നായി ചുരുങ്ങുമെന്നാണ്​ റിപ്പോർട്ട്​. സംസ്ഥാന സർക്കാറുകൾക്ക്​ നൽകുന്ന ജി.എസ്​.ടി നഷ്​ടപരിഹാരവും അടുത്ത വർഷം മുതൽ ഒഴിവാക്കും. കർണാടക മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി ഉടൻ ഇതിനുള്ള ശിപാർശകൾ നൽകും. ഇത്​ അടുത്ത ജി.എസ്​.ടി കൗൺസിൽ യോഗത്തിൽ ചർച്ചയാവുമെന്നാണ്​ റിപ്പോർട്ട്​.

നികുതിഘടനയിൽ മാറ്റം വരുന്നതിനോട്​ സംസ്ഥാനങ്ങൾ അനുകൂലിക്കുന്നുവെന്നാണ്​​ വിവരം. അഞ്ച്​, 12 ശതമാനം നിരക്കുകൾ ഒറ്റ നിരക്കായി മാറ്റുമെന്നാണ്​ സൂചന. നിലവിൽ ജി.എസ്​.ടിയിൽ നിന്നും ഒഴിവാക്കപ്പെടുന്ന പല സേവനങ്ങളും ചരക്കുകളും നികുതി പരിധിയിലേക്ക്​ വരും. ജി.എസ്​.ടി നഷ്​ടപരിഹാരം നൽകുന്നത്​ നിർത്തു​േമ്പാൾ വരുമാന നഷ്​ടമുണ്ടാകുമോയെന്ന ആശങ്ക സംസ്ഥാനങ്ങൾക്കുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gst
News Summary - GST on apparel, textiles and footwear up from 5% to 12%, effective January
Next Story