കുതിച്ചുയർന്ന് സ്വർണവില; ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ
text_fieldsന്യൂഡൽഹി: രാജ്യത്തെ സ്വർണവില ഒരു വർഷത്തിനിടയിലെ ഉയർന്ന നിരക്കിലെത്തി. തുടർച്ചയായ ഏഴാം ദിവസമാണ് ഇന്ത്യയിൽ സ്വർണവില വർധിക്കുന്നത്. എം.സി.എക്സ് എക്സ്ചേഞ്ചിൽ സ്വർണവില 50,000 കടന്നു. യുക്രെയ്ൻ-റഷ്യ സംഘർഷമാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം.
എം.സി.എക്സ് ഗോൾഡ് ഫ്യൂച്ചർ 0.6 ശതമാനം ഉയർന്ന് 50,205 രൂപയിലെത്തി. വെള്ളിയുടെ വിലയും ഉയരുകയാണ് 0.54 ശതമാനം ഉയർന്ന് കിലോ ഗ്രാമിന് 64,580 രൂപയിലെത്തി. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ സ്വർണവിലയിൽ 2500 രൂപയുടെ വർധനവാണ് ഉണ്ടായത്.
ആഗോള വിപണികളിലും സ്വർണവില ഉയരുകയാണ്. എട്ട് മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ആഗോളവിപണിയിൽ സ്വർണവില. സ്‍പോട്ട് ഗോൾഡിന്റെ വിലയും ഉയരുകയാണ്. 0.4 ശതമാനം ഉയർന്ന് സ്‍പോട്ട്ഗോൾഡിന്റെ വില ഔൺസിന് 1,878.93 ഡോളറിലെത്തി. ജൂൺ 11ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വർധനയാണിത്.
യുക്രെയ്നിൽ സംഘർഷമുണ്ടാവാനുള്ള സാധ്യതക്കൊപ്പം യു.എസ് കേന്ദ്രബാങ്ക് പലിശനിരക്കിൽ മാറ്റം വരുത്താത്തതും സ്വർണത്തെ സ്വാധീനിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ആഗോള ഓഹരി വിപണികളിൽ തിരുത്തലിന് സാധ്യതയുണ്ട്. ഇതും സ്വർണവിപണിയെ സ്വാധീനിക്കും.
ആഗോളവിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണവില ഉയരുകയാണ്. പവന് 400 രൂപയാണ് ഇന്ന് മാത്രം സ്വർണത്തിന് വർധിച്ചത്. ഗ്രാമിന് 50 രൂപയും കൂടി. യുക്രെയ്ൻ-റഷ്യ സംഘർഷം അയവില്ലാതെ തുടർന്നാണ് വരും ദിവസങ്ങളിലും സ്വർണവില വർധിക്കാൻ തന്നെയാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.