'പൊന്നിന് പൊന്നും വില'; വീണ്ടും റെക്കോഡ് തിരുത്തി സ്വർണവില
text_fieldsകൊച്ചി: റെക്കോഡുകൾ തിരുത്തി സ്വർണവില മുന്നേറുന്നു. സ്വർണവില ഇന്ന് ഗ്രാമിന് 60 രൂപ വർധിച്ച് 7060 രൂപയും, പവന് 480 രൂപ വർധിച്ച് 56,480 രൂപയുമായി. 18 കാരറ്റ് സ്വർണം ഗ്രാമിന് 5840 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77.5 ലക്ഷം രൂപയ്ക്ക് അടുത്തായി.
അന്താരാഷ്ട്ര സ്വർണവില 2660 ഡോളറിലും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.54 ആണ്. പശ്ചിമേഷ്യയിൽ ആക്രമണം രൂക്ഷമായതിനെ തുടർന്നാണ് വില ക്രമാതീതമായി വർധിക്കുന്നത്. യുദ്ധ ആശങ്കകൾ വർധിക്കുമ്പോൾ സ്വർണത്തിൽ വൻ നിക്ഷേപങ്ങൾ കുമിയുന്നു. ഉടൻ ഒരു വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ വിലവർധനവ് തുടരും എന്നും വരുംദിവസങ്ങളിൽ തന്നെ അന്താരാഷ്ട്ര സ്വർണവില 2700 കടക്കാനുള്ള സാധ്യതകളും ഉണ്ടെന്നും വിദഗ്ധർ വിലയിരുത്തുന്നുണ്ട്.
ഇന്ത്യൻ ഓഹരി വിപണി ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത് ബോംബെ സൂചിക സെൻസെക്സ് 154.21 പോയിന്റ് ഇടിഞ്ഞ് 84,759.83 പോയിന്റിലെത്തി. ദേശീയ സൂചിക നിഫ്റ്റി 43 പോയിന്റ് ഇടിഞ്ഞു. 25,927.5 പോയിന്റിലാണ് നിഫ്റ്റിയിൽ വ്യാപാരം പുരോഗമിക്കുന്നത്.
വിപണിയിൽ പവർ ഗ്രിഡ്, എം&എം, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ഐഷർ മോട്ടോഴ്സ് എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ എച്ച്.സി.എൽ ടെക്, ടെക് മഹീന്ദ്ര, ബ്രിട്ടാണിയ, എൽ.ടി.ഐ മിൻഡ്ട്രീ, ഏഷ്യൻ പെയിന്റ് എന്നിവയാണ് നഷ്ടം രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.