ഒാഹരി വിപണികളിൽ ഇടിവ്
text_fieldsമുംബൈ: തുടർച്ചയായ രണ്ടാം ദിവസവും ഒാഹരി വിപണികളിൽ ഇടിവ് രേഖപ്പെടുത്തി. ബോംബൈ സ്റ്റോക് എക്സേഞ്ച് സൂചിക സെൻസെക്സ് 92 പോയിൻറ് ഇടിഞ്ഞ് 27,430.28, പോയിൻറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് സൂചിക നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 29.5 പോയിൻറ് ഇടിഞ്ഞ് 8,484.95 പോയിൻറായി.
അമേരിക്കൻ തെരഞ്ഞെടുപ്പിലുണ്ടായ സംഭവവികാസങ്ങളും മറ്റ് എഷ്യൻ വിപണികളിലെ തകർച്ചയും വിദേശ മൂലധത്തിെൻറ വിപണിയിലേക്കുള്ള ഒഴുക്കുമെല്ലാമാണ് ഒാഹരി വിപണിയുടെ തകർച്ചക്ക് കാരണം.
െഎ.ടി, ടെക്, ഇൻഫ്രാസ്ട്രകചർ ഒാഹരികൾക്കാണ് പ്രധാനമായും തകർച്ച നേരിട്ടത്. ഒ.എൻ.ജി.സി, ടാറ്റ മോേട്ടാഴ്സ്, ഭാരതി എയർടെൽ, വിപ്രാ, സൺഫാർമ എന്നിവുടെ ഒാഹരികളെല്ലാം തകർച്ച രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.