ഐ.ബി.പി.എസ് സ്പെഷലിസ്റ്റ് ഓഫിസര് പരീക്ഷ
text_fieldsസ്പെഷലിസ്റ്റ് ഓഫിസര് തസ്തികയില് നിയമനത്തിന് ഐ.ബി.പി.എസ് അപേക്ഷ ക്ഷണിച്ചു. 22 പൊതുമേഖല ബാങ്കുകളിലാണ് നിയമനം നടത്തുക.
എച്ച്.ആര് ഓഫിസര്, ലോ ഓഫിസര്, ഐ.ടി ഓഫിസര്, മാര്ക്കറ്റിങ് ഓഫിസര്, അഗ്രികള്ച്ചര് ഓഫിസര്, രാജ്ഭാഷാധികാരി ഓഫിസര് എന്നീ തസ്തികളിലാണ് നിയമനം.
2016 ജനുവരി 30, 31 തീയതികളിലായിരിക്കും ഓണ്ലൈന് പരീക്ഷ.
അലഹബാദ് ബാങ്ക്, ആന്ധ്ര ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറ ബാങ്ക്, സെന്ട്രല് ബാങ്ക് ഓഫ് ഇന്ത്യ, കോര്പറേഷന് ബാങ്ക്, ദേന ബാങ്ക്, ഇ.സി.ജി.സി, ഇന്ത്യന് ബാങ്ക്, ഇന്ത്യന് ഓവര്സീസ് ബാങ്ക്, ഓറിയന്റല് ബാങ്ക് ഓഫ് കോമേഴ്സ്, പഞ്ചാബ് നാഷനല് ബാങ്ക്, പഞ്ചാബ് ആന്ഡ് സിന്ധ് ബാങ്ക്, സിന്ഡിക്കേറ്റ് ബാങ്ക്, യൂകോ ബാങ്ക്, യൂനിയന് ബാങ്ക് ഓഫ് ഇന്ത്യ, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, വിജയ ബാങ്ക് എന്നിവയാണ് റിക്രൂട്ട്മെന്റില് പങ്കെടുക്കുന്നത്.
യോഗ്യത: മാര്ക്കറ്റിങ് ഓഫിസര്- മാര്ക്കറ്റിങ്ങില് ബിരുദാനന്തര ബിരുദം, അഗ്രികള്ച്ചര് ഓഫിസര്- അഗ്രികള്ച്ചര്/ ഹോര്ട്ടികള്ച്ചര്/ അഗ്രോ-എന്ജിനീയറിങ്/ അഗ്രോ-ഫോറസ്റ്ററി ബിരുദം, ഐ.ടി ഓഫിസര്- ഐ.ടി/സി.എസ്.ഇ/ ടെലികമ്യൂണിക്കേഷന് ട്രേഡില് ബി.ടെക്, എം.ടെക്, ലോ ഓഫിസര്- എല്എല്.ബി ജയിച്ചിരിക്കണം, എച്ച്.ആര് ഓഫിസര്- സോഷ്യല് വര്ക്ക്, ലേബര് ലോ, എച്ച്.ആര്, എച്ച്.ആര്.ഡി ബിരുദം, രാജ്യഭാഷ അധികാരി- ഹിന്ദി, ഇംഗ്ളീഷ് ബിരുദാനന്തര ബിരുദം, ബിരുദത്തിന് ഹിന്ദി/ ഇംഗ്ളീഷ് ഒരു വിഷയമായി പഠിച്ച് സംസ്കൃതത്തില് ബിരുദാനന്തര ബിരുദം നേടിയവര്ക്ക് അപേക്ഷിക്കാം.
പ്രായപരിധി: 20നും 30നുമിടയില്. എസ്.സി, എസ്.ടി അഞ്ചുവര്ഷം, ഒ.ബി.സി മൂന്നു വര്ഷം, ഭിന്നശേഷിക്കാര് 10 വര്ഷം എന്നിങ്ങനെ ഇളവ് ലഭിക്കും.
കേരളത്തില് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില് പരീക്ഷ കേന്ദ്രങ്ങളുണ്ടാകും. അപേക്ഷിക്കുമ്പോള് നല്കുന്ന പരീക്ഷ കേന്ദ്രം പിന്നീട് മാറ്റാന് സാധിക്കില്ല.
അപേക്ഷ ഫീസ്: ജനറല് 600 രൂപ, എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാര് 100 രൂപ. ഓണ്ലൈന് വഴി ഫീസ് അടക്കാം.
അപേക്ഷിക്കേണ്ട വിധം: www.ibps.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.ഫോട്ടോയും ഒപ്പും സ്കാന് ചെയ്ത് ചേര്ക്കണം. ഒന്നില് കൂടുതല് തസ്തികയില് അപേക്ഷിക്കുന്നവര് അയോഗ്യരാക്കപ്പെടും. നവംബര് 23 മുതല് ഡിസംബര് 10 വരെ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.