ഹൈസ്കൂള്‍ അസിസ്റ്റൻറ് (കന്നട) അഭിമുഖം 18, 19 തീയതികളില്‍
text_fieldsകാസർകോട്: 2019 ഡിസംബര്‍ 31ലെ ഗെസറ്റ് വിജ്ഞാപന പ്രകാരം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ അസിസ്റ്റൻറ് (കന്നട) (കാറ്റഗറി നമ്പര്‍: 514/2019) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് വെരിഫിക്കേഷന് പൂര്‍ത്തീകരിച്ച യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 18, 19 തീയതികളില്‍ പബ്ലിക്ക് സര്‍വിസ് കമീഷന്റെ കാസര്‍കോട് ജില്ല ഓഫിസില്‍ അഭിമുഖം നടത്തും.
ഇന്റര്‍വ്യൂ മെമ്മോ ഇതിനകം ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡൗണ്‍ലോഡ് ചെയ്തെടുത്ത ഇന്റര്‍വ്യൂ മെമ്മോ, അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍, വണ്‍ ടൈം വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി നിശ്ചയിക്കപ്പെട്ട ദിവസം അഭിമുഖത്തിന് എത്തണമെന്ന് കേരള പബ്ലിക്ക് സര്‍വിസ് കമീഷന് ജില്ല ഓഫിസര്‍ അറിയിച്ചു.
അഞ്ചാം ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ വെള്ളച്ചാലില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലേക്ക് 2023-24 അധ്യയന വര്‍ഷത്തില്‍ അഞ്ചാം തരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. രക്ഷകര്‍ത്താവിന്റെ വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ കുറവുള്ളതും 2022-2023 അധ്യയന വര്‍ഷത്തില്‍ നാലാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുന്നതുമായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ ഫോറത്തിന്റെ മാതൃകയും വിശദ വിവരങ്ങളും www.stmrs.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. വിവരങ്ങള്‍ക്ക് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുകള്‍, വെള്ളച്ചാല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല പട്ടികജാതി വികസന ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍ 04994 256162.
മത്സര പരീക്ഷ പരിശീലന ധനസഹായത്തിന് അപേക്ഷിക്കാം
പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർഥികള്‍ക്ക് കേന്ദ്ര-സംസ്ഥാന സർവിസിലും പൊതുമേഖല സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര/ യോഗ്യത പരീക്ഷ പരിശീലനങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായം നല്കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം പദ്ധതിയിലേക്ക് ജനുവരി 20 വരെ അപേക്ഷിക്കാം. വെബ്സൈറ്റ് www.bcdd.kerala.gov.in
അസി.പ്രഫസര്‍ ഒഴിവ്
കാസര്‍കോട് എല്‍.ബി.എസ് എൻജിനീയറിംങ് കോളജില്‍ ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഒഴിവ്.
യോഗ്യത ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗില്‍ ബി.ടെക് /എം.ടെക്. എഴുത്തു പരീക്ഷയും അഭിമുഖവും ജനുവരി 19ന് രാവിലെ 10ന് കോളജില്‍ നടക്കും.
വെബ്സൈറ്റ്: www.lbscek.ac.in ഫോണ്‍ 04994 250290.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.