മെഡി./ എൻജി. പ്രവേശനം; 1.42 ലക്ഷം അപേക്ഷകർ
text_fieldsതിരുവനന്തപുരം: എൻജിനീയറിങ്/ ആർക്കിടെക്ചർ/ മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ ്രവേശനത്തിന് ഇത്തവണ 1,42,921 പേർ ഒാൺലൈൻ അപേക്ഷ സമർപ്പണം പൂർത്തിയാക്കി. തിങ്കളാഴ്ച വ ൈകീട്ട് അഞ്ച് വരെയായിരുന്നു അപേക്ഷ നൽകാനുള്ള സമയം.
ജനനത്തീയതി, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതമാണ് അപേക്ഷാ സമർപ്പണം പൂർത്തിയാക്കേണ്ടത്. മറ്റ് അനുബന്ധ രേഖകൾ/ സർട്ടിഫിക്കറ്റുകൾ എന്നിവ മാർച്ച് 31വരെ ഒാൺലൈനായി അപ്ലോഡ് ചെയ്യാം.
മൊത്തം 1.42 ലക്ഷം അപേക്ഷകരിൽ 96535 പേർ മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കാണ് അപേക്ഷിച്ചത്. 92905 പേർ എൻജിനീയറിങ്ങിനും അപേക്ഷിച്ചിട്ടുണ്ട്. എൻജിനീയറിങ്ങിനും മെഡിക്കലിനും അപേക്ഷിച്ചവർ ഒന്നേകാൽ ലക്ഷത്തോളം പേരുണ്ട്.
ഏപ്രിൽ 22, 23 തീയതികളിലാണ് എൻജിനീയറിങ് പ്രേവശന പരീക്ഷ. മേയ് അഞ്ചിന് ദേശീയതലത്തിൽ നടക്കുന്ന നീറ്റ് -യു.ജി പരീക്ഷയെ അടിസ്ഥാനപ്പെടുത്തിയാണ് മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനം.
നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾ സംസ്ഥാനത്തെ മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമീഷണർക്ക് അപേക്ഷ നൽകണം. മുഴുവൻ കോഴ്സുകളിലേക്കും പ്രവേശന പരീക്ഷാ കമീഷണറാണ് അലോട്ട്മെൻറ് നടത്തുക.
ദേശീയം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.