സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് ഇൻറർവ്യൂ
text_fieldsതിരുവനന്തപുരം: ഒ.ഡി.ഇ.പി.സി മുഖേന സൗദി ആരോഗ്യമന്ത്രാലയത്തിലെ വിവിധ കാർഡിയാക് സ്പെഷാലിറ്റി സെൻററുകളിൽ നിയമനത്തിന് മാർച്ച് 27 മുതൽ 29 വരെ ന്യൂഡൽഹിയിലും മാർച്ച് 31 മുതൽ ഏപ്രിൽ രണ്ടുവരെ ബംഗളൂരുവിലും ഏപ്രിൽ നാലുമുതൽ ആറുവരെ കൊച്ചിയിലും ഇൻറർവ്യൂ നടത്തും.
കൾസൾട്ടൻറ്/സ്പെഷലിസ്റ്റ് ഡോക്ടർമാർ
വിഭാഗങ്ങൾ: അഡൾട്ട് ആൻഡ് പീഡിയാട്രിക് കാർഡിയോളജി, കാർഡിയാക് സർജറി, അനസ്തേഷ്യ, െഎ.സി.യു, റേഡിയോളജി, െനഫ്രോളജി. വിദ്യാഭ്യാസയോഗ്യത: എഫ്.ആർ.സി.എസ്/ എം.ആർ.സി.പി/ഡി.എം/എം.സി.എച്ച്/എം.ഡി/എം.എസ്/ഡി.എൻ. ബി. പ്രവൃത്തിപരിചയം: പോസ്റ്റ് ഗ്രാജ്വേഷനുശേഷം രണ്ടുവർഷം. പ്രായപരിധി: സ്പെഷലിസ്റ്റ്: 52 വയസ്സ്, കൺസൾട്ടൻറ്: 55 വയസ്സ്.
നോൺ-ഫിസീഷ്യൻ സ്പെഷലിസ്റ്റ് വിഭാഗങ്ങൾ: കാത്ലാബ്, പെർഫ്യൂഷ്യനിസ്റ്റ്, കാർഡിയാക് എക്കോ, കാർഡിയാക് ടെക്നോളജി, കാർഡിയാക് അനസ്തേഷ്യ, കാർഡിയാക് ന്യൂട്രീഷ്യനിസ്റ്റ്, റെസ്പിറേറ്ററി തെറപ്പി. വിദ്യാഭ്യാസയോഗ്യത: അതാത് വിഷയത്തിൽ ബിരുദം. പ്രവൃത്തിപരിചയം: രണ്ട് വർഷം. പ്രായപരിധി: 40 വയസ്സ്.
നഴ്സുമാർ (സ്ത്രീകൾ മാത്രം)
വിദ്യാഭ്യാസയോഗ്യത: ബി.എസ്സി/എം.എസ്സി നഴ്സിങ്. പ്രവൃത്തിപരിചയം: ഏതെങ്കിലും കാർഡിയാക് ഡിപ്പാർട്ട്മെൻറിൽ രണ്ടുവർഷത്തെ സേവനപരിചയം (ഇേൻറൺഷിപ്പും ട്രെയ്നിങ്ങും കൂടാതെ). പ്രായപരിധി: 40 വയസ്സ്.
ഇൻറർവ്യൂവിൽ പെങ്കടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒ.ഡി.ഇ.പി.സിയുടെ വെബ്സൈറ്റായ www.odepc.kerala.gov.inൽ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷൻ പ്രകാരം saudimoh.odepc@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ മാർച്ച് 22ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 0471 2329441/42/43/45.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.