ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ്: ഒഴിവുകൾ 677
text_fieldsകേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ കീഴിൽ രാജ്യത്തൊട്ടാകെയുള്ള സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോകളിലേക്ക് സെക്യൂരിറ്റി അസിസ്റ്റന്റ്/മോട്ടോർ ട്രാൻസ്പോർട്ട് (SA/MT) മൾട്ടി ടാസ്കിങ് സ്റ്റാഫ് (ജനറൽ) (MTS) തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ SA/MT തസ്തികയിൽ 362 ഒഴിവുകളും MTS (ജനറൽ) തസ്തികയിൽ 315 ഒഴിവുകളുമുണ്ട്.
കേരളത്തിൽ തിരുവനന്തപുരത്ത് SA/MT തസ്തികയിൽ 10 ഒഴിവുകളും MTS (ജനറൽ) തസ്തികയിൽ 12 ഒഴിവുകളും ലഭ്യമാണ്. ജനറൽ സെൻട്രൽ സർവിസ് ഗ്രൂപ് സി നോൺ ഗസറ്റഡ് നോൺ മിനിസ്റ്റീരിയൽ തസ്തികകളാണിത്. വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലുള്ള ഇന്റലിജൻസ് ബ്യൂറോകളിൽ ഈ തസ്തികകളിൽ ലഭ്യമായ ഒഴിവുകൾ ഉൾപ്പെടെ വിശദമായ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.mha.gov.inൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശമ്പളനിരക്ക് സെക്യൂരിറ്റി അസിസ്റ്റന്റ് മോട്ടോർ ട്രാൻസ്പോർട്ട് 21,700-69,100 രൂപ. MTS (ജനറൽ) 18,000-56,900 രൂപ. അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം സ്പെഷൽ സെക്യൂരിറ്റി അലവൻസായി ലഭിക്കും. യോഗ്യത: മെട്രിക്കുലേഷൻ/പത്താംക്ലാസ്/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. പ്രാബല്യത്തിലുള്ള LMV ഡ്രൈവിങ് ലൈസൻസുണ്ടാകണം.
ഒരു വർഷത്തെ ഡ്രൈവിങ് എക്സ്പീരിയൻസുണ്ടായിരിക്കണം. മോട്ടോർ മെക്കാനിസം അറിഞ്ഞിരിക്കണം. മോട്ടോർ സൈക്കിൾ ഡ്രൈവിങ് ലൈസൻസ് അഭിലഷണീയം.
SA/MT തസ്തികയിലേക്ക് അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഡൊമിസൈൽ സർട്ടിഫിക്കറ്റ് വേണം. പ്രായപരിധി 18-27. എം.ടി.എസ്/ജനറൽ 18-25 വയസ്സ്. SC/ST വിഭാഗത്തിന് അഞ്ചു വർഷവും OBC വിഭാഗത്തിന് മൂന്നു വർഷവും പ്രായപരിധിയിൽ ഇളവുണ്ട്.
റിക്രൂട്ട്മെന്റ് പ്രോസസിങ് ചാർജ് 450 രൂപ, പരീക്ഷഫീസ് 50 രൂപ. റിക്രൂട്ട്മെന്റ് പ്രോസസിങ് ചാർജ് എല്ലാവരും അടക്കണം. ജനറൽ, OBC, EWS വിഭാഗങ്ങളിൽപെടുന്ന പുരുഷന്മാർ പരീക്ഷ ഫീസ് കൂടി നൽകണം. നിർദേശാനുസരണം ഓൺലൈനായി ഒക്ടോബർ 14 മുതൽ നവംബർ 13 വരെ അപേക്ഷ സമർപ്പിക്കാം. സെലക്ഷൻ നടപടികൾ, സംവരണം ഉൾപ്പെടെയുള്ള വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.