കാലിക്കറ്റ് സർവകലാശാല വാർത്തകൾ
text_fieldsപരിശീലന പരിപാടി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല യു.ജി.സി-ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് സെന്ററില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ നടത്തുന്ന ഫാക്കല്‍റ്റി ഇന്റക്ഷന്‍ പ്രോഗ്രാമുകള്‍, റിഫ്രഷര്‍ കോഴ്സുകള്‍, ഹ്രസ്വകാല കോഴ്സുകള്‍, ശിൽപശാലകള്, മറ്റു പരിപാടികള്‍ എന്നിവയുടെ വിശദവിവരങ്ങള്‍ എച്ച്.ആര്.ഡി.സി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഫോണ്‍: 0494 2407350, 2407351.
പി.ജി ട്യൂഷന് ഫീസ്
എസ്.ഡി.ഇ 2022 പ്രവേശനം പി.ജി മൂന്ന്, നാല് സെമസ്റ്റര്‍ ട്യൂഷന് ഫീസ് പിഴ കൂടാതെ 20 വരെയും 100 രൂപ പിഴയോടെ 25 വരെയും 500 രൂപ പിഴയോടെ 30 വരെയും ഓണ്‍ലൈനായി അടയ്ക്കാം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ വെബ്സൈറ്റില്‍. ഫോണ്‍: 0494 2400288, 2407356.
പരീക്ഷ
സര്‍വകലാശാല ടീച്ചര്‍ എജുക്കേഷന്‍ സെന്ററുകളിലെയും അഫിലിയേറ്റഡ് ട്രെയ്നിങ് കോളജുകളിലെയും രണ്ടാം സെമസ്റ്റര്‍ ബി.എഡ് (രണ്ടു വര്‍ഷം) ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ആഗസ്റ്റ് രണ്ടിന് തുടങ്ങും.
ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ് നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 19ന് തുടങ്ങും.
പ്രാക്ടിക്കല്‍ പരീക്ഷ
ബി.വോക് ഫാഷന്‍ ടെക്നോളജി നവംബര്‍ 2022 അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2023 ആറാം സെമസ്റ്റര്‍ പരീക്ഷയുടെയും പ്രാക്ടിക്കല്‍ ആറിന് തുടങ്ങും.
പരീക്ഷ ഫലം
ആറാം സെമസ്റ്റര്‍ ബി.എച്ച്.എ ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒമ്പതുവരെ അപേക്ഷിക്കാം.
എസ്.ഡി.ഇ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്-യു.ജി ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 17 വരെ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.