സര്വകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
അധ്യാപക ഒഴിവ്
കോഴിക്കോട് കല്ലായിയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീച്ചർ എജുക്കേഷൻ സെന്ററിൽ പെർഫോമിങ് ആർട്സിലും ഫിസിക്കൽ എജുക്കേഷനിലും അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ (മണിക്കൂർ അടിസ്ഥാനത്തിൽ) ഒന്ന് വീതം ഒഴിവുകളുണ്ട്. താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി 30ന് രാവിലെ 11ന് സെന്ററിൽ ഹാജരാകണം. ഫോൺ: 9447074350, 9447234113.
പ്രാക്ടിക്കൽ പരീക്ഷ
ആറാം സെമസ്റ്റർ ബി.വോക് ഓർഗാനിക് ഫാമിങ് (2021 ബാച്ച്) ഇന്റേൺഷിപ് ആൻഡ് പ്രോജക്ട് പേപ്പർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷ 28ന് നടക്കും. കേന്ദ്രം: മലബാർ ക്രിസ്ത്യൻ കോളജ്, കോഴിക്കോട്.
ആറാം സെമസ്റ്റർ ബി.വോക് ഡേറ്റ സയൻസ് ആൻഡ് അനലറ്റിക്സ് (2021 പ്രവേശനം) ഇന്റേൺഷിപ് ആൻഡ് പ്രോജക്ട് പേപ്പർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷ 23ന് നടക്കും. കേന്ദ്രം: എം.ഇ.എസ് പൊന്നാനി കോളജ്, എം.ഇ.എസ് കല്ലടി കോളജ്.
ആറാം സെമസ്റ്റർ ബി.വോക് ഹോട്ടൽ മാനേജ്മെന്റ് (2021 ബാച്ച്) ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ 23ന് തുടങ്ങും. കേന്ദ്രം: അമൽ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, നിലമ്പൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷ
സർവകലാശാല പഠനവകുപ്പുകളിലെ എം.എസ് സി റേഡിയേഷൻ ഫിസിക്സ്, മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, എം.ബി.എ, എം.കോം, എം.എസ് സി, എം.എ, എം.എസ് സി ഫിസിക്സ് (നാനോസയൻസ്), എം.എസ് സി കെമിസ്ട്രി (നാനോസയൻസ്), തൃശൂർ പൊലീസ് അക്കാദമിയിലെ എം.എസ് സി ഫോറൻസിക് സയൻസ്, സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിലെ എം.ടി.എ (സി.സി.എസ്.എസ്-പി.ജി) രണ്ടാം സെമസ്റ്റർ ഏപ്രിൽ 2024 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷഫലം
മൂന്നാം സെമസ്റ്റർ എം.എ ഹിസ്റ്ററി (സി.സി.എസ്.എസ്- ഇംപ്രൂവ്മെന്റ്, 2021 പ്രവേശനം) നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയ ഫലം
വിദൂര വിദ്യാഭ്യാസം വിഭാഗം മൂന്നാം സെമസ്റ്റർ എം.കോം (2015 & 2016 പ്രവേശനം) ഏപ്രിൽ 2022 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷയുടെ തടഞ്ഞുവെച്ച പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ബിരുദദാന ചടങ്ങിന് അപേക്ഷിക്കാം
2021-2022 അക്കാദമിക വർഷത്തിൽ കാലിക്കറ്റ് സർവകലാശാലയിലെ അഫിലിയേറ്റഡ് കോളജുകൾ/വിദൂര വിദ്യാഭ്യാസ വിഭാഗം/പ്രൈവറ്റ് രജിസ്ട്രേഷൻ വഴി വിവിധ യു.ജി കോഴ്സുകളിൽ (സി.ബി.സി.എസ്.എസ്) പ്രവേശനം നേടുകയും 2024ൽ കോഴ്സ് വിജയകരമായി പൂർത്തീകരിച്ചതുമായ വിദ്യാർഥികൾക്കുള്ള ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് 31 വരെ ലഭ്യമാകും. പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചവർ/അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ, ഇംപ്രൂവ്മെന്റ് ചെയ്യാൻ ഉദ്ദേശിക്കുന്നവർ, ഗ്രേസ് മാർക്ക് ചേർക്കാൻ ബാക്കിയുള്ള വിദ്യാർഥികൾ തുടങ്ങിയവർ ചടങ്ങിന് രജിസ്റ്റർ ചെയ്യേണ്ടതില്ല. ജൂൺ അവസാനവാരം സർവകലാശാലയുടെ പരിധിയിൽപെടുന്ന അഞ്ചു കേന്ദ്രങ്ങളിലായിരിക്കും ചടങ്ങ്. തീയതി, സ്ഥലം, സമയം എന്നിവ പിന്നീടറിയിക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 0494 2407239, 2407200, 2407269.
സൂക്ഷ്മപരിശോധന ഫലം
വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം സെമസ്റ്റർ എം.കോം നവംബർ 2022, നവംബർ 2023 പരീക്ഷകളുടെ സൂക്ഷ്മപരിശോധന ഫലം പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.