സർവകലാശാല വാർത്തകൾ -ബിരുദ ഓണേഴ്സ്; എം.ജിയില്‍ രജിസ്ട്രേഷന് ആരംഭിച്ചു
text_fieldsകോട്ടയം: പുതിയ അധ്യയനവർഷം മുതൽ സംസ്ഥാനത്ത് ആരംഭിക്കുന്ന ബിരുദ ഓണേഴ്സ് പ്രോഗ്രാമുകളുടെ പ്രവേശനത്തിന് എം.ജി സർവകലാശാലയിൽ തുടക്കം. സര്‍വകലാശാലക്ക് കീഴിലുള്ള വിവിധ കോളജുകളിലെ ഓണേഴ്സ് പ്രോഗ്രാമുകളിലേക്ക് ഏകജാലക പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായി രജിസ്ട്രേഷന് തുടങ്ങിയത് എം.ജിയിലാണ്.
രാജ്യാന്തര, ദേശീയ തലങ്ങളിലെ ഏറ്റവും മികച്ച സര്‍വകലാശാലകളുടെ കോഴ്സുകള്‍ക്ക് ഒപ്പം നില്ക്കുന്ന രീതിയിലാണ് ഓരോ പ്രോഗ്രാമിന്റെയും സിലബസുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ പറഞ്ഞു.
ബിരുദ ഓണേഴ്സ് പ്രോഗ്രാമുകള്‍ക്ക് https://cap.mgu.ac.in/ പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
പ്രോഗ്രാമുകള്‍ ഓരോന്നും ഏത് കോളജുകളിലാണുള്ളതെന്ന് പോര്‍ട്ടലില്‍ അറിയാം. പ്രവേശന നടപടികള്‍ ഏകോപിപ്പിക്കുന്നതിന് കോളജുകളില്‍ നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. എല്ലാ കോളജിലും ഹെല്പ് െഡസ്കുകളും പ്രവര്‍ത്തിക്കും. നോഡല്‍ ഓഫിസര്‍മാരുടെയും ഹെല്പ് െഡസ്കുകളുടെയും ഫോണ്‍ നമ്പറുകള്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.
നിലവിലെ കോഴ്സ് ഘടനയില്‍ മാറ്റം വന്നിട്ടുള്ളതിനാൽ ഓണ്‍ലൈന്‍ രജിസ്ട്രേഷന് വിദ്യാര്‍ഥികള്‍ കോളജുകളിലെ ഹെല്പ് െഡസ്കുകളുടെ സേവനം തേടുന്നതാണ് അഭികാമ്യമെന്ന് ഓണേഴ്സ് പ്രോഗ്രാമിന്റെ ചുമതലയുള്ള നിർവാഹക സമിതി അധ്യക്ഷനായ സിൻഡിക്കേറ്റ് അംഗം ഡോ. ബിജു പുഷ്പൻ അറിയിച്ചു.
കോളജുകളിലെ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദം, സര്‍വകലാശാലാ കാമ്പസില്‍ നടത്തുന്ന 4+1 ഓണേഴ്സ് പ്രോഗ്രാം എന്നിവയുടെ പ്രവേശനത്തിനും https://cap.mgu.ac.in/ പോര്‍ട്ടല്‍ മുഖേനയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഫോൺ: 0481-2733511, 0481-2733518. ഇ-മെയില്‍: ugcap@mgu.ac.in
പരീക്ഷ
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സെന്റര്‍ ഫോര്‍ ഓണ്‍ലൈന്‍ ആൻഡ് ഡിസ്റ്റന്‍സ് എജുക്കേഷന്‍ (മുന്‍ എസ്.ഡി.ഇ) വിദ്യാര്‍ഥികള്‍ക്കായുള്ള നാലാം സെമസ്റ്റര്‍ എം.എ/ എം.എസ്സി/ എം.കോം (സി.ബി.സി.എസ്.എസ് -പി.ജി 2020 പ്രവേശനം മുതല്‍) ഏപ്രില്‍ 2024 റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂലൈ ഒന്നിന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ എം.എ/ എം.എസ്സി/ എം.കോം/ എം.എസ്.ഡബ്ല്യൂ/ എം.എച്ച്.എം/ എം.ടി.എച്ച്.എം/ എം.ടി.ടി.എം/ എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍/ എം.എ ഡെവലപ്മെന്റ് ഇക്കണോമിക്സ്/ എം.എ ബിസിനസ് ഇക്കണോമിക്സ്/ എം.എ ഇക്കണോമെട്രിക്സ്/ എം.എസ്സി മാത്തമാറ്റിക്സ് വിത്ത് ഡേറ്റ സയന്‍സ്/ എം.എസ്സി ബയോളജി/ എം.എസ്സി ഫോറന്‍സിക് സയന്‍സ് (സി.ബി.സി.എസ്.എസ് -പി.ജി 2020 പ്രവേശനം മുതല്‍) ഏപ്രില്‍ 2024 റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂലൈ ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയ ഫലം
വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം സെമസ്റ്റര്‍ എം.എസ്സി മാത്തമാറ്റിക്സ് (സി.ബി.സി.എസ്.എസ്) നവംബര്‍ 2022, നവംബര്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
കേരള
പി.ജി പ്രവേശന പരീക്ഷ 20 മുതൽ
തിരുവനന്തപുരം: കേരള സർവകലാശാല ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷ മേയ് 20 മുതല്‍ 24 വരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മൂന്നാര്‍, ചെന്നൈ, ഡല്‍ഹി സെന്ററുകളില്‍ നടത്തും.
ഹാള്‍ടിക്കറ്റ് അഡ്മിഷന് പോര്‍ട്ടലില്‍. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0471 2308328.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.