വിദ്യാര്‍ഥികള്‍ക്ക് താങ്ങാവാന്‍ 'ഹോപ്'
text_fieldsകാസർകോട്: പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന കുട്ടികള്‍ക്ക് കൈത്താങ്ങാകുകയാണ് കേരള പൊലീസിന്റെ ഹോപ് പദ്ധതി. ജില്ലയില്‍ നിരവധി കുട്ടികള്‍ക്കാണ് ഹോപിലൂടെ തുടര്‍പഠനം സാധ്യമായത്.
കാസര്‍കോട് പൊലീസ് സ്റ്റേഷന് മുന്നിലാണ് ഹോപ് ലേണിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ പത്താം ക്ലാസ്, പ്ലസ്ടു തുടര്‍പഠനം നടത്തുന്ന 28 പേർ ഇവിടെയുണ്ട്. കഴിഞ്ഞ വര്‍ഷം 29 വിദ്യാര്‍ഥികള്‍ പത്താം ക്ലാസ്, പ്ലസ്ടു ഹോപ് പദ്ധതിയിലൂടെ പഠനം നടത്തി. പത്താം ക്ലാസ് പഠനം നടത്തിയ 11 കുട്ടികളില്‍ 10 കുട്ടികളും വിജയിച്ചു. അഡീഷനല്‍ സൂപ്രണ്ട് ഓഫ് പൊലീസാണ് ഹോപ്പിന്റെ നോഡല്‍ ഓഫിസർ. ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഷയങ്ങളാണ് ജില്ലയില്‍ ഹോപ് പദ്ധതിയിലൂടെ പഠിപ്പിക്കുന്നത്. ആറു മാസമാണ് കാലയളവ്. വിരമിച്ച അധ്യാപകരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.