പ്ലസ് വൺ അപേക്ഷകർ 80,022; മെറിറ്റ് സീറ്റ് 45,945 മാത്രം
text_fieldsമലപ്പുറം: പ്ലസ് വൺ പ്രവേശനത്തിന് ജില്ലയിൽനിന്നും അപേക്ഷ സമർപ്പിച്ചവർ 80,022. അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി തിങ്കളാഴ്ചയാണ് അവസാനിച്ചത്.
ജില്ലയിൽ അപേക്ഷ നൽകിയവരുടെ എണ്ണം എസ്.എസ്.എൽ.സി - 76,444, സി.ബി.എസ്.ഇ - 2,351, ഐ.സി.എസ്.ഇ - 25, സ്പോർട്സ് - 410 എന്നിങ്ങനെയാണ്. ഇക്കുറി ജില്ലയിൽനിന്നും എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 78,224 പേരിൽ 77,691 പേരാണ് ഉപരിപഠനത്തിന് അർഹത നേടിയത്. 173 സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 43,930 മെറിറ്റ് സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതോടൊപ്പം അധികമായി അനുവദിച്ച 2015 സീറ്റുകൾ ഉൾപ്പെടെ 45,945 മെറിറ്റ് സീറ്റുകളാണ് ഉണ്ടാവുക. ഈ സീറ്റുകൾ മാത്രം എടുത്താൽ 34,077 പേർക്ക് പ്ലസ് വണിന് മെറിറ്റ് സീറ്റിൽ അവസരം ലഭിക്കില്ല.
നോൺ മെറിറ്റ് സീറ്റിൽ മാനേജ്മെന്റ് േക്വാട്ട - 4,644, കമ്യൂണിറ്റി േക്വാട്ട - 4,026 എന്നിവ ഉൾപ്പെടെ 54,615 സീറ്റുകളാണ് ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി ലഭ്യമായിട്ടുള്ളത്. മാനേജ്മെന്റ് േക്വാട്ടയും കമ്യൂണിറ്റി േക്വാട്ടയും പരിഗണിച്ചാലും 25,407 പേർക്ക് അവസരം ലഭിക്കില്ല. ഇതോടൊപ്പം 69 അൺ എയ്ഡഡ് സ്കൂളുകളിലെ 11,275 സീറ്റ് കൂടി പരിഗണിച്ചാൽ ജില്ലയിൽ പ്ലസ് വൺ പ്രവേശത്തിനുള്ള മൊത്തം സീറ്റുകളുടെ എണ്ണം 65,890 ആകും.
സർക്കാർ, എയ്ഡഡ്, മാനേജ്മെന്റ്, കമ്യൂണിറ്റി ക്വോട്ട, അൺ എയ്ഡഡ് സീറ്റുകൾ കൂടി പരിഗണിച്ചാൽ നിലവിലെ അപേക്ഷകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ 14,132 പേർക്ക് പ്ലസ് വൺ പ്രവേശനത്തിന് ഓപൺ സ്കൂളുകളെ ആശ്രയിക്കേണ്ടി വരും.
വി.എച്ച്.എസ്.ഇ - 2790, ഐ.ടി.ഐ - 1124, പോളിടെക്നിക് - 1360 എന്നിങ്ങനെ 5274 സീറ്റുകൾ കൂടി പരിഗണിച്ചാലും 8858 പേർക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.