കോവിഡ് മഹാമാരിക്കാലത്ത് സർക്കാർ സ്കൂളുകളിലെത്തിയ വിദ്യാർഥികളുടെ എണ്ണം വർധിച്ചു
text_fieldsന്യൂഡൽഹി: കോവിഡിന്റെ രണ്ടാംവരവ് ഇന്ത്യയിലെ 20,000 സ്കൂളുകളെയാണ് ബാധിച്ചത്. സ്കൂളുകൾ അടച്ചുപൂട്ടിയത് മൂലം ഏതാണ്ട് 1.89 ലക്ഷം അധ്യാപകർക്കാണ് ജോലി നഷ്ടപ്പെട്ടത്. അടച്ചുപൂട്ടിയ സ്കൂളുകളിൽ, 24 ശതമാനം സ്വകാര്യസ്കൂളുകളാണ്. 48 ശതമാനം സർക്കാർ സ്കൂളുകളും.
മഹാമാരിയുടെ രണ്ടാംവരവിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സ്വകാര്യ സ്കൂളുകളിൽ നിന്ന് സർക്കാർ സ്കൂളുകളിലെത്തിയ വിദ്യാർഥികളുടെ എണ്ണത്തിലും ഏതാണ്ട് രണ്ട് മടങ്ങ് വർധനവുണ്ടായതായി. ഏതാണ്ട് 83.35 ലക്ഷം വിദ്യാർഥികൾ സർക്കാർ സ്കൂളുകളിലെത്തി. 68.85 ലക്ഷം വിദ്യാർഥികൾ സ്വകാര്യ സ്കൂളുകളിൽ നിന്ന് കൊഴിഞ്ഞുപോയി .
കോവിഡിന്റെ ആദ്യതരംഗത്തിലും സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഡെൽറ്റ വകഭേദത്തിന് ശേഷമാണ് പ്രതിസന്ധി രൂക്ഷമായത്. മധ്യപ്രദേശിൽ മാത്രം 6,457 സർക്കാർ സ്കൂളുകളും 1,167 സ്വകാര്യ സ്കൂളുകളും അടച്ചുപൂട്ടി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ വളരെ കൂടുതലാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.