Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ്​ വൺ പ്രവേശനം...

പ്ലസ്​ വൺ പ്രവേശനം ഇന്നുമുതൽ​; അപേക്ഷകർ 4,65,219; ലിസ്​റ്റിൽ 2,18,413

text_fields
bookmark_border
പ്ലസ്​ വൺ പ്രവേശനം ഇന്നുമുതൽ​;  അപേക്ഷകർ 4,65,219; ലിസ്​റ്റിൽ 2,18,413
cancel

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​​നു​ള്ള ആ​ദ്യ അ​ലോ​ട്ട്​​മെൻറ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​കെ 2,71,136 മെ​റി​റ്റ്​ സീ​റ്റി​ലേ​ക്ക്​ 4,65,219 പേ​ർ അ​പേ​ക്ഷി​ച്ചി​രു​ന്നു. ഇ​തി​ൽ 2,18,413 പേ​ർ​ക്കാ​ണ്​ അ​ലോ​ട്ട്​​മെൻറ്​ ല​ഭി​ച്ച​ത്. ശേ​ഷി​ക്കു​ന്ന​ത്​ 52,718 സീ​റ്റാ​ണ്. എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലെ മാ​നേ​ജ്​​മെൻറ്​, ക​മ്യൂ​ണി​റ്റി ക്വോ​ട്ട സീ​റ്റ്​ ചേ​ർ​ത്താ​ൽ​പോ​ലും ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സീ​റ്റു​ണ്ടാ​കി​ല്ല. സീ​റ്റ്​ ക്ഷാ​മ​ത്തി​​ൽ മു​ൻ​വ​ർ​ഷ​ത്തി​െൻറ ത​നി​യാ​വ​ർ​ത്ത​നം ത​ന്നെ​യാ​ണ്​ ഇ​ത്ത​വ​ണ​യു​മെ​ന്ന്​ വ്യ​ക്തം. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ്​ നേ​ടി​യ നൂ​റു​ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ൾ ആ​ദ്യ അ​ലോ​ട്ട്​​മെൻറി​ൽ​ പു​റ​ത്താ​ണ്. അ​ലോ​ട്ട്​​മെൻറ്​ ല​ഭി​ച്ച​വ​ർ അ​ലോ​ട്ട്​​മെൻറ്​ ലെ​റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ സ​മ​യ​ത്ത്​ ര​ക്ഷാ​ക​ർ​ത്താ​വി​നൊ​പ്പം ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​ടെ അ​സ്സ​ൽ സ​ഹി​തം സ്​​കൂ​ളി​ൽ ഹാ​ജ​രാ​ക​ണം. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​തി​ന്​ ആ​രം​ഭി​ക്കു​ന്ന പ്ര​വേ​ശ​നം ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന്​ വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ അ​വ​സാ​നി​ക്കും. www.admission.dge.kerala.gov.in ലെ 'Click for Higher Secondary Admission' ​എ​ന്ന ലി​ങ്കി​ലൂ​ടെ പ്ര​വേ​ശി​ച്ച് Candidate Login-SWS എ​ന്ന​തി​ലൂ​ടെ ലോ​ഗി​ൻ ചെ​യ്യ​ണം. 'First Allot Result' എ​ന്ന ലി​ങ്കി​ലൂ​ടെ അ​ലോ​ട്ട്മെൻറ് വി​വ​രം പ​രി​ശോ​ധി​ക്കാം. കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ലെ 'First Allot Result' എ​ന്ന ലി​ങ്കി​ൽ​നി​ന്ന്​ അ​ലോ​ട്ട്മെൻറ് ലെ​റ്റ​ർ ല​ഭി​ക്കും.

ഒ​ന്നാം ഒാ​പ്​​ഷ​ൻ ല​ഭി​ച്ച​വ​ർ സ്ഥി​രം പ്ര​വേ​ശ​നം നേ​ട​ണം

അ​ലോ​ട്ട്മെൻറ് ലെ​റ്റ​റിെൻറ ഒ​ന്നാ​മ​ത്തെ പേ​ജി​ൽ, ഹാ​ജ​രാ​ക്കു​ന്ന രേ​ഖ​ക​ളു​ടെ വി​വ​ര​ങ്ങ​ളും പ​ഠ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ര​ണ്ടാം ഭാ​ഷ​യും രേ​ഖ​പ്പെ​ടു​ത്തി വി​ദ്യാ​ർ​ഥി​യും ര​ക്ഷാ​ക​ർ​ത്താ​വും ഒ​പ്പു​വെ​ക്ക​ണം. ആ​ദ്യ അ​ലോ​ട്ട്മെൻറി​ൽ ത​ന്നെ ഒ​ന്നാം ഒാ​പ്ഷ​ൻ ല​ഭി​ച്ച​വ​ർ ഫീ​സ​ട​ച്ച് സ്ഥി​ര​പ്ര​വേ​ശ​നം നേ​ട​ണം. സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​ന് ശേ​ഷം കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ലെ Fee Payment എ​ന്ന ലി​ങ്കി​ലൂ​ടെ ഫീ​സ​ട​ക്കാം. മ​റ്റ് ഒാ​പ്ഷ​നു​ക​ളി​ൽ അ​ലോ​ട്ട്മെൻറ് ല​ഭി​ക്കു​ന്ന​വ​ർ​ക്ക് താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​ന​മോ സ്ഥി​ര പ്ര​വേ​ശ​ന​മോ നേ​ടാം. ഇ​വ​ർ ഫീ​സ് അ​ട​ക്കേ​ണ്ട​തി​ല്ല. താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​നം നേ​ടു​ന്ന​വ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത ഏ​താ​നും ഉ​യ​ർ​ന്ന ഒാ​പ്ഷ​നു​ക​ൾ മാ​ത്ര​മാ​യി റ​ദ്ദാ​ക്കാം. ഇ​തി​നു​ള്ള അ​പേ​ക്ഷ പ്ര​വേ​ശ​നം നേ​ടു​ന്ന സ്കൂ​ളി​ലാ​ണ് ന​ൽ​കേ​ണ്ട​ത്. അ​ലോ​ട്ട്മെൻറ് ല​ഭി​ച്ചി​ട്ടും താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​നം നേ​ടാ​തി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ തു​ട​ർ അ​ലോ​ട്ട്മെൻറു​ക​ളി​ൽ പ​രി​ഗ​ണി​ക്കി​ല്ല. ആ​ദ്യ അ​ലോ​ട്ട്മെൻറി​ൽ ഇ​ടം ല​ഭി​ക്കാ​ത്ത​വ​ർ അ​ടു​ത്ത അ​ലോ​ട്ട്മെൻറു​ക​ൾ​ക്കാ​യി കാ​ത്തി​രി​ക്ക​ണം. അ​പേ​ക്ഷി​ച്ച എ​ല്ലാ സ്കൂ​ളു​ക​ളി​ലെ​യും കാ​റ്റ​ഗ​റി തി​രി​ച്ചു​ള്ള അ​വ​സാ​ന റാ​ങ്ക് വി​വ​ര​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശോ​ധി​ക്കാ​ം.

അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക്​ അ​വ​സ​രം

ഇ​തു​വ​രെ അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് ര​ണ്ടാം അ​ലോ​ട്ട്മെൻറി​ന് ശേ​ഷം സ​പ്ലി​മെൻറ​റി അ​ലോ​ട്ട്മെൻറി​ന്​ പു​തി​യ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​തു​മൂ​ല​വും ഫൈ​ന​ൽ ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ൽ​കാ​ത്ത​തി​നാ​ലും അ​ലോ​ട്ട്മെൻറി​ന് പ​രി​ഗ​ണി​ക്കാ​ത്ത അ​പേ​ക്ഷ​ക​ർ​ക്കും പു​തി​യ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​വ​സാ​ന തീ​യ​തി​ക്ക് മു​മ്പ് സ്കൂ​ളി​ൽ ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ടാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് ഒാ​ൺ​ലൈ​നാ​യി പ്ര​വേ​ശ​നം നേ​ടാം. ഇ​വ​ർ കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ലെ 'Online Joining' എ​ന്ന ലി​ങ്കി​ലൂ​ടെ ഹാ​ജ​രാ​ക്കേ​ണ്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്കാ​ൻ ചെ​യ്ത കോ​പ്പി​ക​ൾ (100 കെ.​ബി​യി​ൽ താ​ഴെ​യു​ള്ള ഫ​യ​ൽ) അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം. സ്പോ​ർ​ട്സ് ക്വോ​ട്ട അ​ലോ​ട്ട്മെൻറ് ഫ​ല​വും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. Candidate Login-Sports ലെ Sports Results ​എ​ന്ന ലി​ങ്കി​ലൂ​ടെ ല​ഭി​ക്കും. സെ​പ്റ്റം​ബ​ർ 25, 29 തീ​യ​തി​ക​ളി​ൽ ആ​യി​രി​ക്കും പ്ര​വേ​ശ​നം.

ആ​കെ അ​പേ​ക്ഷ​ക​ർ, ല​ഭ്യ​മാ​യ മെ​റി​റ്റ്​ സീ​റ്റു​ക​ൾ,അ​ലോ​ട്ട്​​മെൻറ്​ ല​ഭി​ച്ച​വ​ർ, ഒ​ഴി​വ്​ എ​ന്നി​വ ജി​ല്ല തി​രി​ച്ച്​ ക്ര​മ​ത്തി​ൽ:

തി​രു​വ​ന​ന്ത​പു​രം 35949 24687 21350 3337
കൊ​ല്ലം 34644 18215 15750 2465
പ​ത്ത​നം​തി​ട്ട 14515 9625 7951 1674
ആ​ല​പ്പു​ഴ 26753 15420 12707 2713
കോ​ട്ട​യം 23689 13656 11328 2328
ഇ​ടു​ക്കി 12998 7747 6367 1380
എ​റ​ണാ​കു​ളം 37375 20157 19673 3184
തൃ​ശൂ​ർ 40486 21367 18037 3330
പാ​ല​ക്കാ​ട്​ 43010 24345 20096 4249
മ​ല​പ്പു​റം 77837 41470 30882 10588
കോ​ഴി​ക്കോ​ട്​ 48606 27927 22027 5900
വ​യ​നാ​ട്​ 12415 8081 6734 1347
ക​ണ്ണൂ​ർ 37289 25501 18517 6984
കാ​സ​ർ​കോ​ട്​ 19653 12938 9699 3239

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus oneadmission
News Summary - Plus One admission from today
Next Story