മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് സ്കോളർഷിപ്
text_fieldsതിരുവനന്തപുരം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാംക്ലാസ് മുതൽ പ്രഫഷനൽ കോഴ്സിന് വരെ പഠിക്കുന്ന കുട്ടികളിൽനിന്ന് 2024-25 അധ്യയന വർഷത്തെ സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. ഡിസംബർ 15നു മുമ്പ് അപേക്ഷിക്കണം. അപേക്ഷാഫോറം അതത് ജില്ല ഓഫിസിൽ നിന്ന് ലഭിക്കും. അല്ലെങ്കിൽ www.kmtwwfb.org എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
മികവ് പുലർത്തിയ കുട്ടികൾക്ക് പുരസ്കാരം
തിരുവനന്തപുരം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ സംസ്ഥാന, ദേശീയ തലത്തിൽ കലാ,കായിക അക്കാദമിക് രംഗങ്ങളിൽ മികവ് പുലർത്തിയ കുട്ടികൾക്കുള്ള 2023-24 അധ്യയന വർഷത്തെ പ്രത്യേക ബഹുമതിക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 15നു മുമ്പ് അപേക്ഷിക്കണം. ഫോൺ - 0471-2475773.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: റീജനൽ കാൻസർ സെന്റർ തിരുവനന്തപുരം ഫെല്ലോഷിപ് ഇൻ ബ്രെസ്റ്റ് സർജിക്കൽ ഓങ്കോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 16ന് വൈകീട്ട് നാലിന് മുമ്പ് അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷ ഫോമിനും (www.rcctvm.gov.in) വെബ്സൈറ്റ് സന്ദർശിക്കുക.
ഡി.എൻ.ബി: ഒന്നാംഘട്ട അലോട്ട്മെന്റ്
തിരുവനന്തപുരം: ഡി.എൻ.ബി. (പോസ്റ്റ് എം.ബി.ബി.എസ്), ഡി.എൻ.ബി. (പോസ്റ്റ് ഡിപ്ലോമ) കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ ശനായാഴ്ച മുതൽ ഡിസംബർ നാലുവരെ പ്രവേശനം നേടാം. അലോട്ട്മെന്റ് ലഭിച്ച് നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെന്റും ഓപ്ഷനുകളും റദ്ദാകും. ഫോൺ: 0471 2525300.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.