കോവിഡ് കാരണം ഇന്ത്യയടക്കം രാജ്യങ്ങൾ വിദ്യാഭ്യാസ ബജറ്റ് വെട്ടിക്കുറച്ചതായി ലോകബാങ്ക് റിപ്പോർട്ട്
text_fieldsന്യൂയോർക്: കോവിഡാനന്തരം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലെ വിദ്യാഭ്യാസ ബജറ്റ് 65 ശതമാനം വെട്ടിക്കുറച്ചതായി ലോകബാങ്ക് റിപ്പോർട്ട്. സമ്പദ് രാജ്യങ്ങളിൽ ഇത് 33ശതമാനമായും കുറച്ചു.
29 രാജ്യങ്ങളിൽ നിന്ന് വിവരം ശേഖരിച്ചാണ് ലോകബാങ്ക് റിപ്പോർട്ട് തയാറാക്കിയത്. സാമ്പത്തികമായി ഏറെ പിന്നാക്കമായ അഫ്ഗാനിസ്താൻ, ഇത്യോപ്യ,യുഗാണ്ട എന്നീ രാജ്യങ്ങളും ബംഗ്ലാദേശ്, ഈജിപ്ത്, ഇന്ത്യ, കെനിയ, കിർഗിസ് റിപ്പബ്ലിക്, മൊറോക്കോ, മ്യാന്മർ, നേപ്പാൾ, നൈജീരിയ, പാകിസ്താൻ, ഫിലിപ്പീൻസ്, താൻസാനിയ, യുക്രെയ്ൻ, ഉസ്ബെകിസ്താൻ, അർജൻറീന, ബ്രസീൽ, കൊളംബിയ, ജോർഡൻ, ഇന്തോനേഷ്യ, കസഖ്സ്താൻ, മെക്സികോ, പെറു, റഷ്യ, തുർക്കി, ചിലി, പനാമ എന്നീ രാജ്യങ്ങളിൽ നിന്നുമാണ് വിവരങ്ങൾ ശേഖരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.