സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദേശീയ പെയിന്‍റിങ് ആന്‍ഡ് ഡ്രോയിങ് മത്സരം
text_fieldsഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എജുക്കേഷന്‍ ആന്‍ഡ് അവയെര്‍നസും ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പും ചേര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ദേശീയതലത്തില്‍ നടത്തുന്ന പെയിന്‍റിങ്, ഡ്രോയിങ് മത്സരത്തിന് അപേക്ഷിക്കാം.
ഏഴ്, എട്ട്, ഒമ്പത്, 10, പ്ളസ് വണ്‍ ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് മത്സരം. ഹൈദരാബാദ് സിഡാകാണ് മത്സരം നടത്തുന്നത്. സൈബര്‍ സുരക്ഷ ബോധവത്കരണമാണ് വിഷയം. എ ത്രീ സൈസ് പേപ്പറിലാണ് വരക്കേണ്ടത്. ക്രയോണ്‍സ്, സ്കെച്ച് പെന്‍, വാട്ടര്‍ കളര്‍, കളര്‍ പെന്‍സില്‍, പോസ്റ്റര്‍ കളര്‍ എന്നിവ ഉപയോഗിക്കാം. ഒന്നാം സമ്മാനം 10,000 രൂപ, രണ്ടാം സമ്മാനം 5000 രൂപ, മൂന്നാം സമ്മാനം 3000 രൂപ. സ്കൂള്‍ തലത്തില്‍ മത്സരം നടത്തിയ ശേഷം മൂന്നെണ്ണം തെരഞ്ഞെടുത്താണ് അപേക്ഷിക്കേണ്ടത്.
തെരഞ്ഞെടുക്കപ്പെട്ട പെയിന്‍റിങ്ങുകള്‍ സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ്, പ്ളോട്ട് നമ്പര്‍ ആറ്, ഏഴ്, ഹാര്‍ഡ്വെയര്‍ പാര്‍ക്ക്, ശ്രീശൈലം ഹൈവേ, ഹൈദരാബാദ്-500005 എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി നവംബര്‍ 30.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.