കവിന്‍കേര്‍ എബിലിറ്റി അവാര്‍ഡിന് അപേക്ഷിക്കാം
text_fieldsഭിന്നശേഷിക്കാരില്‍ മികവ് തെളിയിച്ചവര്‍ക്ക് അവാര്‍ഡുമായി എലിബിലിറ്റി ഫൗണ്ടേഷന്‍. കവിന്‍കേര്‍ എബിലിറ്റി അവാര്‍ഡിന് ഇപ്പോള്‍ അപേക്ഷിക്കാം.
സമൂഹത്തിന്‍െറ മുന്‍ധാരണകളെ മറികടന്ന് ശാരീരിക അവശതകളെ മറികടക്കുന്നവരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. രണ്ട് അവാര്‍ഡുകളാണ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കവിന്‍കേര്‍ എബിലിറ്റി അവാര്‍ഡ് ഫോര്‍
എമിനന്‍സ്: ശാരീരിക അവശതകളെ വെല്ലുവിളിച്ച് സഹജീവികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ളതാണ് എമിന്‍സ് അവാര്‍ഡ്. ഒരാള്‍ക്കാണ് അവാര്‍ഡ് ലഭിക്കുക. രണ്ടു ലക്ഷം രൂപയാണ് അവാര്‍ഡ് തുക.
കവിന്‍കേര്‍ എബിലിറ്റി മാസ്റ്ററി അവാര്‍ഡ്: തങ്ങളുടെ മേഖലയില്‍ വിജയിച്ച മൂന്നുപേര്‍ക്കാണ് പുരസ്കാരം. പുരസ്കാര തുകയായി ഒരു ലക്ഷം രൂപ വീതം ലഭിക്കും.
തെരഞ്ഞെടുപ്പ്: തങ്ങളുടെ മേഖലയില്‍ മികവ് പുലര്‍ത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം. പ്രമുഖരായ ജൂറികളാണ് ജേതാക്കളെ നിര്‍ണയിക്കുക.
വിശദ വിവരങ്ങള്‍ www.abilityfoundation.org എന്ന വെബ്സൈറ്റില്‍ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.