ഹയര്‍ എജുക്കേഷന്‍ കൗണ്‍സില്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
text_fields2015-2016 കാലയളവില്‍ സര്‍ക്കാര്‍/ എയ്ഡഡ് കോളജുകളില്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ ഒന്നാം വര്‍ഷ ബിരുദ-ബിരുദാനന്തര വിദ്യാര്‍ഥികളാണ് അപേക്ഷിക്കേണ്ടത്. വാര്‍ഷികവരുമാനം ആറ് ലക്ഷത്തില്‍ താഴെയായിരിക്കണം.
എസ്.ടി കാറ്റഗറിയിലുള്ളവര്‍ക്ക് പ്ളസ് ടു വിജയമാണ് യോഗ്യത. എസ്.സി വിദ്യാര്‍ഥികള്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ 55 ശതമാനവും ബിസിനസ് സ്റ്റഡീസില്‍ 60 ശതമാനവും മാര്‍ക്ക് നേടിയിരിക്കണം. ഭിന്നശേഷിക്കാര്‍ എല്ലാ വിഷയങ്ങള്‍ക്കും 45 ശതമാനവും ബി.പി.എല്‍/ ഒ.ബി.സിക്കാര്‍ ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ 55 ശതമാനവും സയന്‍സിന് 60 ശതമാവും ബിസിനസ് സ്റ്റഡീസ് 65 ശതമാനവും നേടിയിരിക്കണം.
മറ്റ് കാറ്റഗറിയിലുള്ളവര്‍ സയന്‍സിന് 75 ശതമാനവും ബിസിനസ് സ്റ്റഡീസ് 60 ശതമാനവും ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ 60 ശതമാനവും മാര്‍ക്ക് നേടിയിരിക്കണം.
യോഗ്യത നേടുന്നവര്‍ക്ക് ആദ്യവര്‍ഷം 12,000, രണ്ടാംവര്‍ഷം 18,000, മൂന്നാംവര്‍ഷം 24,000 എന്നിങ്ങനെ സ്കോളര്‍ഷിപ് ലഭിക്കും. ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഒന്നാംവര്‍ഷം 40,000 രൂപയും രണ്ടാം വര്‍ഷം 60,000 രൂപയും ലഭിക്കും. അപേക്ഷിക്കേണ്ടവിധം: www.kshec.kerla.gov.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
അപേക്ഷയുടെ പകര്‍പ്പ് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് പഠിക്കുന്ന സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സ്ഥാപനത്തിലെ വെരിഫയിങ് ഓഫീസര്‍ക്ക് നല്‍കണം.
ഡിസംബര്‍ 31നുള്ളില്‍ അപേക്ഷ പരിശോധിക്കണം. സ്കോളര്‍ഷിപ്പിന് അര്‍ഹരായവരുടെ ലിസ്റ്റ് ഹയര്‍ എജുക്കേഷന്‍ കൗണ്‍സില്‍ പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രം ഈ രേഖകള്‍ കൗണ്‍സിലില്‍ എത്തിച്ചാല്‍ മതി.
ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാനതീയതി ഡിസംബര്‍ 10. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.