നാഷനല്‍ ക്രിയേറ്റിവിറ്റി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് അപേക്ഷിക്കാം
text_fieldsക്രിയാത്മകമായി ചിന്തിക്കുകയും പുതിയ ആശയങ്ങള്‍ കണ്ടത്തെുകയും ചെയ്യുന്ന എന്‍ജിനീയറിങ്, മാനേജ്മെന്‍റ്, സയന്‍സ് വിഷയങ്ങളില്‍ ബിരുദ-ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് നാഷനല്‍ ക്രിയേറ്റിവിറ്റി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് അപേക്ഷിക്കാം. ഇന്‍റര്‍നാഷനല്‍ ഫോറം ഫോര്‍ എക്സലന്‍സ് ഇന്‍ ഹയര്‍ എജുക്കേഷനാണ് ടെസ്റ്റ് നടത്തുക. രണ്ട് ഘട്ടങ്ങളായി ഓരോ വിഭാഗത്തിനും പ്രത്യേകം ടെസ്റ്റ് ഉണ്ടായിരിക്കും.
ഒന്നാം ഘട്ടം പഠിക്കുന്ന സ്ഥാപനത്തിലാണ് നടക്കുക. തെരഞ്ഞെടുക്കപ്പെടുന്ന രണ്ടുപേര്‍ക്ക് ന്യൂഡല്‍ഹിയില്‍ നടക്കുന്ന രണ്ടാം ഘട്ട പരീക്ഷയില്‍ പങ്കെടുക്കാം. ഒന്നാം ഘട്ടത്തില്‍ മള്‍ട്ടിചോയ്സ് ചോദ്യങ്ങള്‍ മാത്രമായിരിക്കും. എന്നാല്‍, രണ്ടാം ഘട്ടത്തില്‍ വിവരണ രീതിയിലുള്ള ചോദ്യങ്ങളുമുണ്ടാവും. ഒന്നും രണ്ടും മൂന്നും നാലും വര്‍ഷ ബി.ടെക്, ബി.എന്‍ജിനീയറിങ്, ഒന്നും രണ്ടും വര്‍ഷ എം.ബി.എ, എം.എസ്സി, എം.സി.എ, എം.ടെക് വിദ്യാര്‍ഥികള്‍ക്കും ഒന്നും രണ്ടും വര്‍ഷ എം.സി.എ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനക്കാര്‍ക്ക് 25,000 രൂപ, രണ്ടാം സ്ഥാനക്കാര്‍ക്ക് 15,000 രൂപ, മൂന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപയും ലഭിക്കും. മികച്ച പ്രകടനം നടത്തുന്ന 15 പേര്‍ക്ക് റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ലഭിക്കും. ഒന്നാം ഘട്ടത്തില്‍ 75 ശതമാനം മാര്‍ക്കില്‍ കൂടുതല്‍ നേടുന്നവര്‍ക്ക് എക്സലന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: 250 രൂപ ഡിമാന്‍ഡ് ഡ്രാഫ്റ്റ് ‘ഐ.എഫ്.ഇ.എച്ച്.ഇ’ എന്ന വിലാസത്തില്‍ ഡല്‍ഹിയില്‍ മാറാവുന്ന തരത്തില്‍ എടുക്കണം. അപേക്ഷ തയാറാക്കി ഇനീഷ് പതാനിയ, 55-ബി, ഫസ്റ്റ് ഫ്ളോര്‍, നിഷ കോംപ്ളക്സ്, ന്യൂഡല്‍ഹി-1100016 എന്ന വിലാസത്തില്‍ 2016 ജനുവരി 25ന് മുമ്പ് ലഭിക്കണം.
ഒന്നാം ഘട്ടം പരീക്ഷ ¥്രഫബ്രുവരി 20നും രണ്ടാം ഘട്ടം ബംഗളൂരുവില്‍ 2016 മേയ് 29നും ന്യൂഡല്‍ഹിയില്‍ 2016 ജൂണ്‍ 12നും നടക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.