ഫോട്ടോയെടുത്ത് നേടാം കോടികള്‍
text_fieldsഒരു ഫ്ളാഷ് മിന്നുന്ന സമയം കൊണ്ട് ജീവിതം മാറിമറിയും. കൈവിടാതെ പിടിച്ചെടുത്ത ഒരു നിമിഷം നിങ്ങള്‍ക്ക് കോടികള്‍ കൊണ്ടുതന്നേക്കാം. ദുബൈയിലെ ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ അല്‍ മക്ദൂം ഫൗണ്ടേഷന്‍ നടത്തുന്ന അഞ്ചാമത്തെ ഹംദാന്‍ ഇന്‍റര്‍നാഷനല്‍ ഫോട്ടോഗ്രഫി അവാര്‍ഡിന് (ഹിപ) അപേക്ഷിക്കാന്‍ സമയമായി.
ഹാപ്പിനസ്, വൈല്‍ഡ് ലൈഫ്, ഫാദര്‍ ആന്‍ഡ് സണ്‍, ജനറല്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളായാണ് മത്സരം. 18 വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും ലോകത്തിന്‍െറ ഏതു ഭാഗത്തുനിന്നും ഫോട്ടോ അയക്കാം.
ഫോട്ടോഗ്രഫിയെ വളര്‍ച്ചയിലേക്ക് നയിച്ച സംഭാവനകള്‍ നല്‍കിയവര്‍ക്കായി ‘ഫോട്ടോഗ്രഫി അപ്രിസിയേഷന്‍ അവാര്‍ഡ്’, ഫോട്ടോഗ്രഫി മേഖലയില്‍ ഗവേഷണം നടത്തുന്നവര്‍ക്കായി ‘ഫോട്ടോഗ്രഫി റിസര്‍ച്/ റിപ്പോര്‍ട് അവാര്‍ഡ്’ എന്നിവയും ലഭിക്കും.
നാല് വിഭാഗങ്ങളിലായി നാല് ഫോട്ടോഗ്രാഫുകള്‍ നല്‍കണം. ഓരോ ഫോട്ടോക്കും തലക്കെട്ടും നല്‍കണം. ഒരേ ഫോട്ടോ ഒന്നില്‍ കൂടുതല്‍ വിഭാഗത്തിലേക്കായി അപേക്ഷിക്കരുത്. 2 എം.ബി സൈസിലുള്ള ജെ.പി.ഇ.ജി ഫോര്‍മാറ്റിലാണ് ഫോട്ടോ അയക്കേണ്ടത്.
പ്രാഥമിക ടെക്നികല്‍ എഡിറ്റിങ് ചെയ്യാം, കുറ്റകരമായ സംഭവങ്ങള്‍, നഗ്നത പ്രദര്‍ശനം, മനുഷ്യാവകാശ ലംഘനം തുടങ്ങിയവ ചിത്രീകരിക്കുന്ന ഫോട്ടോകള്‍ അയക്കാന്‍ പാടില്ല. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതും മുമ്പ് അവാര്‍ഡിന് അപേക്ഷിച്ച ഫോട്ടോകളും അനുവദിക്കില്ല. ഷോര്‍ട്ലിസ്റ്റ് ചെയ്യുന്ന ചിത്രങ്ങളുടെ ഒറിജിനല്‍ ആവശ്യപ്പെട്ടാല്‍ ഏഴു ദിവസത്തിനുള്ളില്‍ അയച്ച് നല്‍കണം.
1.2 ലക്ഷം ഡോളറാണ് ഗ്രാന്‍റ് പ്രൈസ്. ഹാപ്പിനസ് കാറ്റഗറിയില്‍ ഒന്നാം സമ്മാനം 16 ലക്ഷം രൂപയും രണ്ടാം സമ്മാനം 13 ലക്ഷവുമാണ് സമ്മാനം.
വൈല്‍ഡ് ലൈഫ് വിഭാഗത്തിന് 10 ലക്ഷം, ഫാദര്‍ ആന്‍ഡ് സണ്‍ 15 ലക്ഷം, ജനറല്‍ 15 ലക്ഷം എന്നിങ്ങനെയാണ് ഒന്നാം സമ്മാനം ലഭിക്കുക.
ഫോട്ടോഗ്രഫി അപ്രീസിയേഷന്‍ അവാര്‍ഡിന് 13 ലക്ഷം രൂപയും ഫോട്ടോഗ്രാഫി റിസര്‍ച്/ റിപ്പോര്‍ട് അവാര്‍ഡിന് 16 ലക്ഷം രൂപയുമടക്കം രണ്ട് കോടി രൂപയുടെ സമ്മാനമാണ് നല്‍കുക.
www.hipa.ae വെബ്സൈറ്റ് വഴി ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.