ന്യൂസിലന്‍ഡില്‍ ഉന്നതപഠനത്തിന് കോമണ്‍വെല്‍ത്ത് സ്കോളര്‍ഷിപ്
text_fieldsബിരുദദാരികള്‍ക്ക് ന്യൂസിലന്‍ഡില്‍ പി.ജി, പിഎച്ച്.ഡി എന്നിവ ചെയ്യാനായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോമണ്‍വെല്‍ത്ത് സ്കോളര്‍ഷിപ് നല്‍കുന്നു. 65 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത.
അഗ്രികള്‍ചറല്‍ ഡെവലപ്മെന്‍റ്, റിന്യൂവബ്ള്‍ എനര്‍ജി എന്നീ മേഖലകളിലാണ് പി.ജി/ പിഎച്ച്.ഡി ചെയ്യാനവസരം. ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനര്‍ഹത.
വിദ്യാഭ്യാസ മികവ്, പരീക്ഷാഫലങ്ങള്‍, മറ്റു അംഗീകാരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം: www.proposal.sakshat.ac.in/scholarship. എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അതോടൊപ്പം ഡൗണ്‍ലോഡ് ചെയ്യുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് ഇന്‍റര്‍വ്യൂ സമയത്ത് ഹാജരാക്കേണ്ടതുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30. വിവരങ്ങള്‍ക്ക്: www.universitiesnz.ac.nz/files/Information for Applicants 2016.pdf എന്ന ലിങ്ക് സന്ദര്‍ശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.