Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഡോ. എ.പി.ജെ. അബ്ദുല്‍...

ഡോ. എ.പി.ജെ. അബ്ദുല്‍ കലാം  സ്പോര്‍ട്സ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

text_fields
bookmark_border
ഡോ. എ.പി.ജെ. അബ്ദുല്‍ കലാം  സ്പോര്‍ട്സ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
cancel

തിരുവനന്തപുരം: ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുന്ന കായിക താരങ്ങള്‍ക്ക് കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തുന്ന ഡോ. എ.പി.ജെ. അബ്ദുല്‍ കലാം സ്പോര്‍ട്സ് സ്കോളര്‍ഷിപ്പിനുള്ള  അപേക്ഷകള്‍ ക്ഷണിച്ചു. ജനുവരി 31 ആണ് അവസാന തീയതി. 14 മുതല്‍ 20 വയസ്സുവരെ പ്രായപരിധിയിലുള്ള 11 കായികതാരങ്ങള്‍ക്ക് ഒരു വര്‍ഷം സ്കോളര്‍ഷിപ് ലഭിക്കും. ഒരെണ്ണം ഭിന്നശേഷിയുള്ള കായികതാരത്തിന് മാറ്റിവെച്ചിട്ടുണ്ട്. പ്രതിമാസം 10,000 രൂപയും സ്പോര്‍ട്സ് കിറ്റുമാണ് സ്കോളര്‍ഷിപ്.  അപേക്ഷയോടൊപ്പം കായികനേട്ടങ്ങള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍, തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍എത്തിക്കണം. വിവരങ്ങള്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ വെബ്സൈറ്റില്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scholarship
Next Story