ചൊവ്വയും ജീവജലവും
text_fieldsസൗരയൂഥത്തിലെ ‘ചുവന്ന’ ഗ്രഹമാണ് ചൊവ്വ. ഭൂമിയില്‍നിന്ന് ഏകദേശം 22.5 കോടി കിലോമീറ്റര്‍ ദൂരമുണ്ട് അവിടേക്ക്. നമ്മുടെ മംഗള്‍യാനും മറ്റു ചൊവ്വ പര്യവേക്ഷണ വാഹനങ്ങള്‍ക്കുമെല്ലാം അവിടെയത്തൊന്‍ ആറുമാസത്തെ യാത്ര വേണ്ടി വന്നു. അത്രയും അകലെയാണെങ്കിലും ഈ ഗ്രഹത്തെ രാത്രിയില്‍ നമുക്ക് നഗ്നനേത്രങ്ങള്‍കൊണ്ടുതന്നെ കാണാനാകും. അതുകൊണ്ടാകാം, പുരാതനകാലം മുതലേ മനുഷ്യര്‍ ചൊവ്വയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഭൂമിയെപ്പോലെതന്നെ ചൊവ്വയിലും മനുഷ്യരും മറ്റു ജീവജാലങ്ങളുമെല്ലാം അധിവസിക്കുന്നുവെന്ന് അക്കാലത്ത് പലരും വിശ്വസിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അതൊന്നും ശാസ്ത്രീയമായ അന്വേഷണങ്ങളുടെ വെളിച്ചത്തിലായിരുന്നില്ല. വെറും ഊഹങ്ങളായിരുന്നു.
ഇതിന്‍െറ സത്യാവസ്ഥ അറിയാന്‍ ആദ്യമായി ചൊവ്വയെ ശാസ്ത്ര മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് നിരീക്ഷിച്ച ശാസ്ത്രജ്ഞരില്‍ ഒരാള്‍ ഇറ്റലിക്കാരനായ ഗിയോവാനി ഷിയാപറേലി (1835-1910) ആണ്. ഇറ്റലിയിലെ മിലാന്‍ വാനനിരീക്ഷണാലയത്തിന്‍െറ ഡയറക്ടര്‍ ആയിരുന്നു അദ്ദേഹം. ചൊവ്വയെക്കുറിച്ച് വിശദമായി പഠിച്ച അദ്ദേഹം ആ ഗ്രഹത്തിന്‍െറ ഒരു ഭൂപടം തയാറാക്കി. കടലും വന്‍കരയുമെല്ലാം ഉള്‍പ്പെടുന്നതായിരുന്നു ആ ഭൂപടം. അതിന്‍െറ ആമുഖത്തില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു: ‘അതൊരു ഊഷര ഭൂമിയല്ല, അതിന് ജീവനുണ്ട്’. ഗ്രഹത്തിന്‍െറ ഉപരിതലത്തില്‍ അദ്ദേഹം ‘തോടുകള്‍‘ക്ക് സമാനമായ ചിലത് കണ്ടു. അതിനെ അദ്ദേഹം ‘കനാലെ’ എന്ന് വിളിച്ചു. ‘കനാലെ’കള്‍ ചൊവ്വാമനുഷ്യന്‍ നിര്‍മിച്ച ജലസേചനത്തോടുകളായി അക്കാലത്ത് പലരും വ്യാഖ്യാനിച്ചു. ഇതോടെ ചൊവ്വയില്‍ ജീവനുണ്ടാകാമെന്ന വിശ്വാസം പതിന്മടങ്ങ് വര്‍ധിച്ചു.
ഇന്ന് അത്തരം വിശ്വാസങ്ങളൊന്നും നിലവിലില്ളെന്ന് പറയാം. കാരണം, ചൊവ്വയില്‍ ഇപ്പോള്‍ ജീവന്‍ നിലനില്‍ക്കുന്നില്ളെന്ന് പല ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ നാം മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍, ഒരു കാലത്ത് അവിടെ ജീവന്‍നിലനില്‍ക്കാന്‍ സാധ്യതയുള്ള ഘടകങ്ങള്‍ (അന്തരീക്ഷം പോലെയുള്ളവ) ഉണ്ടായിരുന്നുവെന്നതിന്‍െറ തെളിവുകള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. ചൊവ്വയില്‍ ജലത്തിന്‍െറ സാന്നിധ്യം സ്ഥിരീകരിച്ചത് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ചൊവ്വയിലെ വേനല്‍കാലത്ത് ഗ്രഹോപരിതലത്തില്‍ ചൂട് കൂടുമ്പോള്‍ മധ്യരേഖ പ്രദേശങ്ങളിലെ മലയിടുക്കുകളില്‍നിന്നും കുന്നുകളില്‍നിന്നും ജലം ഒഴുകുന്നതായി നാസ കണ്ടത്തെിയത് വലിയ വാര്‍ത്തയായിരുന്നു. ജീവന്‍ നിലനില്‍ക്കാന്‍ അത്യാവശ്യം വേണ്ട ജലം അവിടെയുണ്ടെന്ന് വ്യക്തമായതോടെ, ജീവനെത്തേടിയുള്ള അന്വേഷണങ്ങള്‍ക്ക് വേഗം വര്‍ധിച്ചു. ഇപ്പോള്‍ പുതിയ ഒരു വാര്‍ത്തകൂടി വന്നിരിക്കുന്നു. നാം നേരത്തേ കരുതിയതിനേക്കാളും ജീവജല ശേഖരം ചൊവ്വയിലുണ്ടെന്നാണ് പുതിയ വിവരം. ഇക്കാര്യം മനസ്സിലായത് ഏതെങ്കിലും ഉപഗ്രഹം വഴി ചൊവ്വയില്‍ നിരീക്ഷണം നടത്തിയല്ല എന്നതാണ് കൗതുകകരം. മറിച്ച്, ഭൂമിയില്‍വെച്ചുതന്നെ അക്കാര്യം മനസ്സിലായി. എങ്ങനെയെന്ന് വിശദമാക്കാം. ചൊവ്വയില്‍നിന്ന് ഭൂമിയില്‍ പതിച്ച കുറെയധികം ഉല്‍ക്കാ ശകലങ്ങള്‍ ശാസ്ത്രജ്ഞര്‍ ശേഖരിച്ചിട്ടുണ്ട്. ചൊവ്വയുടെ മണ്ണിനെക്കുറിച്ചും ഉപരിതലത്തെക്കുറിച്ചുമെല്ലാം പഠിക്കാന്‍ ഈ ഉല്‍ക്കകള്‍ ഏറെ സഹായകരമാണ്.
അത്തരത്തിലൊരു ഉല്‍ക്കയാണ് ചൊവ്വയിലെ ജലത്തെക്കുറിച്ച് നമുക്ക് സൂചന തന്നത്. ഈ ഉല്‍ക്കയില്‍ ഹൈഡ്രജന്‍ അടങ്ങിയ ധാതുക്കളെയാണ് ആദ്യം തിരിച്ചറിഞ്ഞത്. കൂടുതല്‍ പരിശോധിച്ചപ്പോള്‍ അത് ജലസാന്നിധ്യത്തിലേക്കുള്ള സൂചനയുമായി. ഈ ധാതുക്കളില്‍നിന്ന് ഫോസ്ഫറസും നിര്‍മിക്കാമെന്ന് പിന്നീട് തെളിയിച്ചു. ജീവന്‍െറ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നാണ് ഫോസ്ഫറസും. അഥവാ, ജീവന്‍ നിലനില്‍ക്കാന്‍ ആവശ്യമായ ഘടകങ്ങളെ ഓരോന്നായി ചൊവ്വയില്‍ കണ്ടത്തെിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ നെവാദ, ലാസ് വിഗാസ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടത്തെലിന് പിന്നില്‍.
ചൊവ്വയില്‍ കോളനികള്‍ സ്ഥാപിച്ച് അവിടേക്ക് കുടിയേറാനുള്ള മനുഷ്യന്‍െറ ശ്രമങ്ങള്‍ ആരംഭിക്കുമ്പോള്‍തന്നെയാണ് ചുവന്ന ഗ്രഹത്തില്‍ ജീവജലത്തിന്‍െറ സാന്നിധ്യം കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നത്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ചൊവ്വയിലേക്ക് മനുഷ്യനെ അയക്കാനാണ് നാസയുടെ പദ്ധതി. ഇതിന്‍െറ ഏറ്റവും അവസാനഘട്ടത്തിലാണ് അവരുള്ളത്. കോളനി സ്ഥാപനത്തിന്‍െറ തുടക്കമായി വേണം ഇതിനെ കാണാന്‍. 2117ഓടെ ചൊവ്വയില്‍ കോളനി സ്ഥാപിക്കുമെന്ന് യു.എ.ഇയും ഇതിനകം പ്രഖ്യാപിച്ചു; അതിനായുള്ള ഗവേഷണങ്ങളും ആരംഭിച്ചു.
കോളനികള്‍ സ്ഥാപിക്കുന്നതിന് ഏറ്റവും വലിയ തടസ്സം, ചൊവ്വയില്‍ ജീവയോഗ്യമായ അന്തരീക്ഷമില്ല എന്നതാണ്. ഗുരത്വാകര്‍ഷണ ബലത്തിന്‍െറ അഭാവവും സൗരവാതവും അവിടെയുണ്ടായിരുന്ന അന്തരീക്ഷത്തെ നഷ്ടമാക്കി എന്നാണ് കരുതപ്പെടുന്നത്. എങ്ങനെ അവിടെ അന്തരീക്ഷം നിലനിര്‍ത്താനാകുമെന്നാണ് ഇപ്പോഴത്തെ പ്രധാന ഗവേഷണ മേഖല. അന്തരീക്ഷത്തെ സൗരവാതത്തില്‍നിന്ന് സംരക്ഷിക്കാന്‍ അവിടെ കാന്തികഷീല്‍ഡുകള്‍ സ്ഥാപിക്കാമെന്നാണ് നാസയുടെ അവകാശവാദം. അതിനുള്ള ജോലികള്‍ ആരംഭിച്ചു. അത് യാഥാര്‍ഥ്യമായാല്‍, നമ്മുടെ ചൊവ്വായാത്ര അത്ര അകലെയാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.