യു.പിയിൽ പുല്ലരിയാൻ പോയ 55കാരിയെ നാലുപേർ കൂട്ടബലാത്സംഗം ചെയ്തതായി പരാതി
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ 55കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഗ്രേറ്റർ നോയിഡയിലെ ജേവർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിലാണ് സംഭവം.
രാവിലെ 10 മണിയോടെ വയലിൽ പുല്ലരിയാൻ പോയതായിരുന്നു സ്ത്രീ. അവിടെവെച്ച് ഇവരെ നാലുപേർ ചേർന്ന് കാട്ടിലേക്ക് വലിച്ചുകൊണ്ടുപോകുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. അവിടെനിന്ന് രക്ഷപ്പെട്ട സ്ത്രീ ഉടൻ തന്നെ വീട്ടിലെത്തി ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കൾ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.
പ്രതികളിലൊരാൾ ഗ്രാമത്തിലെ തന്നെയാളാണെന്ന് സ്ത്രീയുടെ മൊഴിയിൽ പറയുന്നു. അയാൾ സ്ത്രീ പുല്ലരിയാൻ പോയ വയലിൽ കാലികളെ തീറ്റുന്നുണ്ടായിരുന്നു. കൂട്ടുപ്രതികളായ മറ്റു മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.