സ്ഥിരം കുറ്റവാളികളുടെ ജാമ്യം റദ്ദാക്കും
text_fieldsതിരുവനന്തപുരം: ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന കുറ്റവാളികൾ വീണ്ടും അത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് തടയാൻ സർക്കാർ നടപടികൾ തുടങ്ങി. സ്ഥിരം കുറ്റവാളികളുടെ വിവരശേഖരണം നടത്തി അവർക്ക് ജാമ്യം അനുവദിക്കുന്നത് തടയുന്ന പ്രവർത്തനമാണ് ആരംഭിച്ചത്. അതിന്‍റെ ഭാഗമായി, സ്ഥിരം കുറ്റവാളികൾക്ക് അനുവദിച്ച ജാമ്യം റദ്ദാക്കാൻ കോടതികളിൽ സർക്കാർ അപേക്ഷ നൽകി.
ഏറ്റവും കൂടുതൽ സ്ഥിരം കുറ്റവാളികളുണ്ടെന്ന് വ്യക്തമായ തിരുവനന്തപുരം റൂറൽ സ്റ്റേഷൻ പരിധിയിലെ പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള സർക്കാർ ശിപാർശയിൽ കോടതി നടപടികൾ ആരംഭിച്ചു.
അടുത്തിടെ ഏറ്റവുമധികം അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത ആറ്റിങ്ങൽ, വെഞ്ഞാറമൂട്, ബാലരാമപുരം, ചിറയിൻകീഴ് പൊലീസ് സ്‌റ്റേഷൻ പരിധികളിൽ രജിസ്റ്റർ ചെയ്‌ത കേസുകളിൽ ജില്ല കോടതി ജാമ്യം അനുവദിച്ച സ്ഥിരം കുറ്റവാളികളുടെ ജാമ്യം റദ്ദാക്കിക്കാനാണ് സർക്കാർ ശ്രമം. സ്ഥിരം കുറ്റവാളികൾ ധാരാളമുള്ള പൊലീസ് ജില്ലകളിൽ അതിനനുസരിച്ച നടപടി ആരംഭിച്ചതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.