ചിന്നമ്മ കൊലക്കേസിൽ ഭർത്താവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
text_fieldsകട്ടപ്പന: കൊച്ചുതോവളയിൽ വീട്ടമ്മയായ ചിന്നമ്മ കൊല്ലപ്പെട്ട സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഭർത്താവ് ഉൾപ്പെടെ ബന്ധുക്കളെ വ്യാഴാഴ്ച ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് എസ്.പി യു.വി. കുര്യാക്കോസിെൻറ മേൽനോട്ടത്തിൽ സി.ഐ ടി.എ. യൂനുസിെൻറ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.
സംഘം വ്യാഴാഴ്ച കൊച്ചുതോവളയിൽ ചിന്നമ്മ കൊല്ലപ്പെട്ട വീട്ടിലെത്തി വീടും പരിസരവും നിരീക്ഷണം നടത്തി.
ഭർത്താവ് ജോർജ്, ബന്ധുക്കൾ, മരണം നടന്ന ശേഷം ആദ്യം വീട്ടിൽ എത്തിയ അയൽവാസി, ആക്ഷൻ കൗൺസിൽ ഭാരവാഹികൾ എന്നിവരിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. മരണവിവരം അറിഞ്ഞു ആദ്യം വീട്ടിലെത്തിയ അയൽവാസി നിർണായക സാക്ഷിയാണ്. കേസിൽ ബന്ധുക്കളുടെ ഭാഗത്തുനിന്ന് പരാതി ഉണ്ടാകാത്തത് സംശയം ഉളവാക്കുന്നതാണെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ മൊഴി നൽകി. കേസ് ഫയൽ വിശദമായി പഠിച്ചശേഷം അന്വേഷണം ശക്തമാക്കുമെന്ന് സി.ഐ പറഞ്ഞു.
കൊച്ചുതോവള കൊച്ചുപുരക്കൽ താഴത്ത് ചിന്നമ്മയെ (60) 2021 ഏപ്രിൽ എട്ടിനു പുലർച്ച വീടിെൻറ താഴത്തെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിലാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. ആക്ഷൻ കൗൺസിലിെൻറ ഇടപെടലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കാൻ ഇടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.