വിവാഹേതര ബന്ധത്തിന്റെ പേരിൽ യുവതിയെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്ത രണ്ടുപേർ അറസ്റ്റിൽ
text_fieldsഹൈദരാബാദ്: വിവാഹേതര ബന്ധത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത യുവാക്കൾ അറസ്റ്റിൽ. ബലാത്സംഗത്തിന് വിധേയയായ യുവതിയും പങ്കാളിയും ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഹൈദരാബാദിലെ എസ്.ആർ നഗറിൽ ഡിസംബർ 13നാണ് സംഭവം. ഡിസംബർ 17ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.
യുവതിയുടെ അയൽവാസികളാണ് പ്രതികൾ. നിർമാണ തൊഴിലാളിയാണ് യുവതി. ഒപ്പം ജോലിചെയ്യുന്ന യുവാവുമായി യുവതിക്ക് അടുപ്പമുണ്ടായിരുന്നു. ഡിസംബർ 13ന് യുവതി യുവാവിനെ കാണുന്നതിനായി വീടുവിട്ടിറങ്ങിയിരുന്നു. എന്നാൽ അയൽവാസികളായ രണ്ടുപേർ യുവതിയെ തടഞ്ഞുനിർത്തുകയും വിവാഹേതര ബന്ധം കുടുംബത്തോട് പറയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
തൊട്ടടുത്ത ദിവസം യുവതിയും പങ്കാളിയും ഒറ്റപ്പെട്ട സ്ഥലത്തെത്തി വിഷം കഴിക്കുകയായിരുന്നു. ശേഷം ഇരുവരും വിഷം കഴിച്ചതായി കുടുംബങ്ങളെ വിളിച്ച് അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ കുടുംബം ഇരുവരെയും കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതി വെള്ളിയാഴ്ച പൊലീസിനോട് കൂട്ടബലാത്സംഗ വിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് പൊലീസ് കൂട്ടബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.