മോഷ്ടാവിനെ പിടികൂടാന്‍ ഒരു വർഷമെടുത്തു; ഇതിനായുള്ള പൊലീസിെൻറ അധ്വാനമറിഞ്ഞാൽ ശരിക്കും ഞെട്ടും...
text_fieldsമുംബൈ: നഗരത്തിലെ ഫ്ലാറ്റിൽ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചയാളെ പിടികൂടാന്‍ ഒരു കൊല്ലത്തോളം വേണ്ടിവന്നു. ഇതിനായി പൊലീസ് ചെലവഴിച്ചതറിഞ്ഞാൻ ശരിക്കും ഞെട്ടും. ചില്ലറ അധ്വാനമൊന്നുമല്ല മുംബൈ പൊസിന് വേണ്ടിവന്നത്. 176 സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളും 97 സിം കാര്‍ഡുകളുടെ ലൊക്കേഷനുകളും പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതിയെ തിരിച്ചറിയുന്നത്. ഇതുകൊണ്ട് മാത്രമായില്ല.
`ആലിബാബ'യെന്നറിയപ്പെടുന്ന സല്‍മാന്‍ സുല്‍ഫിക്കര്‍ അന്‍സാരിയെന്ന മോഷ്ടാവിനെ പിടികൂടാന്‍ പോസ്റ്റ്മാന്‍, പഴക്കച്ചവടക്കാരന്‍ തുടങ്ങി പല വേഷങ്ങളും കെട്ടേണ്ടിവന്നു മുംബൈ പോലീസിന്. ഇയാള്‍ക്കൊപ്പം രണ്ട് കൂട്ടാളികളേയും അറസ്റ്റ് ചെയ്തതിരിക്കുകയാണ് പൊലീസ്.
ദഹിസറിലെ ഫ്‌ളാറ്റില്‍ നിന്നാണ് കഴിഞ്ഞ ഡിസംബര്‍ 31-ന് സ്വര്‍ണവും 40,000 രൂപയും കവര്‍ന്ന് അന്‍സാരി രക്ഷപ്പെട്ടത്. ഇയാള്‍ക്കായുള്ള തിരച്ചിലിനിടെ 176 സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചു. 97 ഫോണ്‍ സിം കാര്‍ഡുകളുടെ ലൊക്കേഷനുകളും പൊലീസ് കണ്ടെത്തി. ട്രൂകോളര്‍ ആപ്പില്‍ തന്റെ പേര് ആലിബാബ എന്നാണ് അന്‍സാരി ഉപയോഗിച്ചിരുന്നത്. തിരിച്ചറിയപ്പെടാതിരിക്കാനാണ് വ്യാജപേര് ഉപയോഗിച്ചിരുന്നത്.
മോഷണത്തിന് പിന്നാലെ നടത്തിയ അന്വേഷണങ്ങള്‍ എങ്ങുമെത്താതെയായപ്പോഴാണ് സിസിടിവി ദൃശ്യങ്ങളുടേയും സിം കാര്‍ഡുകളുടേയും പരിശോധനയിലേക്ക് അന്വേഷണസംഘം തിരിഞ്ഞത്. മോഷണം നടന്ന സമയം അടിസ്ഥാനമാക്കി ആ ഭാഗത്തുനിന്ന് ലഭ്യമായ വിവിധ സിസിടിവി ദൃശ്യങ്ങളും ഉപയോഗത്തിലിരുന്ന സിം കാര്‍ഡുകളും പൊലീസ് പരിശോധിച്ചു. വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. അങ്ങനെ മോഷണസമയത്ത് ആക്ടീവായിരുന്ന അന്‍സാരിയുടെ സിം കാര്‍ഡിലേക്ക് പോലീസെത്തി.
തങ്ങള്‍ അന്വേഷിക്കുന്ന പ്രതി നോയിഡയിലുണ്ടെന്ന് സിം കാർഡ് പരിശോധനയില്‍ മനസ്സിലാക്കിയതോടെ പൊലീസ് പഴക്കച്ചവടക്കാരനായും പോസ്റ്റ്മാനായും വേഷം മാറി അന്‍സാരിയിലെത്തിച്ചേരുകയായിരുന്നു. അന്‍സാരിയുടെ കൂട്ടാളി ഹൈദര്‍ അലി സെയ്ഫി, അന്‍സാരിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയ ജുവലറി ഉടമ കുശാല്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. മൂവരും ഉത്തര്‍പ്രദേശ് സ്വദേശികളാണ്. പ്രതികളില്‍ നിന്ന് സ്വര്‍ണവും 18 ലക്ഷം രൂപയും കണ്ടെടുത്തതായും പോലീസ് അറിയിച്ചു. മുംബൈ പൊലീസിെൻറ കേസന്വേഷണ ചരിത്രത്തിൽ ഇടം പിടിക്കുന്നവയായി ആലിബാബയെ പിടികൂടിയ കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.