മൊബൈൽ ഫോണും പണവും മോഷ്ടിച്ചയാൾ പിടിയിൽ
text_fieldsതിരുവനന്തപുരം: കഴക്കൂട്ടത്ത് കെട്ടിട നിർമാണ സ്ഥലത്തുനിന്ന് ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോണും പണവും കവർച്ച ചെയ്ത കേസിലെ പ്രതിയെ പൊലീസ് പിടികൂടി. അണ്ടൂർക്കോണം ചിറവിളാകത്ത് പുതുവൽപുത്തൻ വീട്ടിൽ ബിജു (34) വിനെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിൽ നിന്നും കെട്ടിട നിർമാണ സ്ഥലങ്ങളിൽ നിന്നും മൊബൈൽ ഫോണുകൾ മോഷണം പോകുന്നതായി നിരവധി പരാതികൾ ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റു ശാസ്ത്രീയ അന്വേഷണങ്ങളിലൂടെയുമാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്. കഴക്കൂട്ടം സൈബർ സിറ്റി അസി. കമീഷണർ ഹരി സി.എസിന്റെ നിർദേശപ്രകാരം കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ ജെ.എസ്, എസ്.ഐമാരായ മിഥുൻ, ജിനു, എസ്.സി.പി.ഒ ബൈജു, സി.പി.ഒ മാരായ അരുൺ എസ്. നായർ, ചിന്നു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.