Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightചേവായൂർ കൂട്ട ബലാത്സംഗ...

ചേവായൂർ കൂട്ട ബലാത്സംഗ കേസിന്‍റെ മറവിൽ വഴിവിട്ട അന്വേഷണം; എ.സി.പിക്കെതിരെ നടപടിക്ക്​ ശുപാർശ

text_fields
bookmark_border
police
cancel

കോഴിക്കോട്: കോഴിക്കോട്​ മെഡിക്കൽ കോളജ്​ അസിസ്റ്റന്‍റ്​ പൊലീസ്​ കമീഷണർക്കെതിരെ ഗുരുതര പരാതിയുമായി വീട്ടമ്മ. അനുമതിയില്ലാതെ ഫോൺരേഖകൾ ഭർത്താവിന്​ പൊലീസ്​ ചോർത്തി നൽകിയെന്നാണ്​ പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജ് അസിസ്റ്റന്‍റ്​ പൊലീസ് കമീഷണര്‍ സുദര്‍ശനെതിരെയാണ്​ വീട്ടമ്മ മലപ്പുറം പരാതി നല്‍കിയത്​. പൊന്നാനി സ്വദേശിനി മലപ്പുറം എസ്​.പിക്ക്​ നൽകിയ പരാതിയിൽ വകുപ്പുതല അന്വേഷണത്തിനൊടുവിൽ നടപടിക്ക് ശുപാര്‍ശ ചെയ്തു.

ഭർത്താവിന്‍റെ അടുത്ത സുഹൃത്തായ അസിസ്റ്റന്‍റ്​ പൊലീസ്​ കമീഷണർ തന്‍റെ അറിവോ സമ്മതമോ ഇല്ലാതെ ​ഫോൺരേഖകൾ ചോർത്തിയെന്നും അത്​ ഭർത്താവിന്​ നൽകിയെന്നു​മാണ്​ പരാതി.

ഇത്തരത്തിൽ ലഭിച്ച ഫോണ്‍ രേഖകള്‍ ഭര്‍ത്താവ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കൈമാറുകയും അപമാനിക്കുകയും ചെയ്​തുവെന്നും വീട്ടമ്മയുടെ പരാതിയിൽ പറയുന്നു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ്​ എ.സി.പി ഫോൺവിവരങ്ങൾ അനധികൃതമായി ചോര്‍ത്തിയത്.

തുടർന്ന്​ നടന്ന വകുപ്പ്​ തല അന്വേഷണ റിപ്പോർട്ട്​ മലപ്പുറം എസ്​.പി കഴിഞ്ഞ ദിവസം ഡി.ജി.പിക്ക് കൈമാറിയിരുന്നു. എ.സി.പിയുടെ ഭാഗത്ത്​ നിന്ന്​ ഗുരുതര വീഴ്​ചയുണ്ടായെന്ന്​​ വിലയിരുത്തുകയും വകുപ്പ്​ വകുപ്പുതല നടപടിക്ക്​ ശുപാർശ ചെയ്യുകയുമായിരുന്നു. കോഴിക്കോട് ചേവായൂര്‍ കൂട്ട ബലാത്സംഗ കേസ്​ അന്വേഷണത്തിന്‍റെ മറവിലാണ്​ എ.സി.പി ഫോൺ രേഖകള്‍ ചോര്‍ത്തിയതെന്ന്​ സിറ്റി പൊലീസ് കമ്മീഷണര്‍ സമർപ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gang rapepolice
News Summary - Recommendation for action against ACP
Next Story