ബസില്‍ മാലമോഷണം: സഹോദരിമാർ പിടിയിൽ
text_fieldsകരുനാഗപ്പള്ളി: ബസില്‍ തിക്കുംതിരക്കും സൃഷ്ടിച്ച് മാലമോഷണം നടത്തിയ സഹോദരികളായ മൂന്നുപേര്‍ പിടിയിൽ. കോയമ്പത്തൂര്‍ പുളിയിലകോവില് തെരുവില്‍ കറുപ്പുസ്വാമിയുടെ മക്കളായ സാറ (40), മേഖല(38), വേലമ്മ (47) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. ചക്കുവള്ളിയില്‍ നിന്ന് കരുനാഗപ്പള്ളിയിലേക്ക് വന്ന സ്വകാര്യ ബസിലെ യാത്രക്കാരിയായ സഫിയബീവിയുടെ മൂന്ന് പവന് സ്വര്‍ണമാലയാണ് ഇവർ കവർന്നത്.
സംഭവം സഹയാത്രികരുടെ ശ്രദ്ധയില്‍പെട്ടതോടെ പ്രതികള്‍ മോഷ്ടിച്ച മാല ഉപേഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. വിവരമറിഞ്ഞ് തഴവ പൊലീസ് ഔട്ട് പോസ്റ്റിലെ എ.എസ്.ഐ രഞ്ജിനിയുടെ നേതൃത്വത്തില്‍ പൊലീസ് എത്തുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കരുനാഗപ്പള്ളി ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ നിരവധി മോഷണകേസുകളിലെ പ്രതികളാണെന്ന് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.