Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഓൺലൈൻ ട്രേഡിങ്: 31.9...

ഓൺലൈൻ ട്രേഡിങ്: 31.9 ലക്ഷം തട്ടിയ യുവാക്കൾ പിടിയില്‍

text_fields
bookmark_border
crime
cancel
camera_alt

യാ​സി​ര്‍ റ​ഹ്‌​മാ​ന്‍, പി. ​നാ​ഫി​ഹ്

തൃ​ശൂ​ര്‍: ഓ​ണ്‍ലൈ​ന്‍ ട്രേ​ഡി​ങ്ങി​ലൂ​ടെ കൂ​ടു​ത​ല്‍ ലാ​ഭം നേ​ടാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് തൃ​ശൂ​ര്‍ കു​റ്റു​മു​ക്ക് സ്വ​ദേ​ശി​യി​ല്‍നി​ന്ന് 31,97,500 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. കോ​ഴി​ക്കോ​ട് കൊ​ടി​യ​ത്തൂ​ര്‍ നെ​ല്ലി​ക്ക​പ​റ​മ്പ് പാ​റ​മേ​ല്‍ വീ​ട്ടി​ല്‍ യാ​സി​ര്‍ റ​ഹ്‌​മാ​ന്‍ (28), മ​ല​പ്പു​റം വെ​റ്റി​ല​പ്പാ​റ കി​ണ​റ​ട​പ്പ​ന്‍ ദേ​ശ​ത്ത് പാ​ല​ത്തി​ങ്ങ​ൽ വീ​ട്ടി​ല്‍ പി. ​നാ​ഫി​ഹ് (20) എ​ന്നി​വ​രെ​യാ​ണ് തൃ​ശൂ​ര്‍ സി​റ്റി സൈ​ബ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വാ​ട്‌​സ്ആ​പ്പി​ലൂ​ടെ പ​രാ​തി​ക്കാ​ര​ന് മെ​സേ​ജ് അ​യ​ക്കു​ക​യാ​ണ് പ്ര​തി​ക​ൾ ആ​ദ്യം ചെ​യ്ത​ത്. ഓ​ണ്‍ലൈ​ന്‍ ട്രേ​ഡി​ങ്ങി​ലൂ​ടെ ഇ​ര​ട്ടി ലാ​ഭം നേ​ടാ​മെ​ന്ന് വി​ശ്വ​സി​പ്പി​ക്കു​ന്ന മെ​സേ​ജു​ക​ളാ​ണ് അ​യ​ച്ചി​രു​ന്ന​ത്. ട്രേ​ഡി​ങ്ങി​നെ പ​റ്റി​യും ലാ​ഭ​ത്തെ പ​റ്റി​യും കൂ​ടു​ത​ല്‍ അ​റി​യു​ന്ന​തി​നാ​യി വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ല്‍ അം​ഗ​മാ​ക്കു​ക​യും ചെ​യ്തു. ഗ്രൂ​പ്പി​ല്‍ അം​ഗ​ങ്ങ​ളു​ടെ ലാ​ഭ​വും ട്രേ​ഡി​ങ്ങി​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ക​ണ്ട് വി​ശ്വ​സി​ച്ച പ​രാ​തി​ക്കാ​ര​ന്‍ 2024 ജൂ​ലൈ മു​ത​ല്‍ ആ​ഗ​സ്റ്റ് വ​രെ 11 ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് 31,97,500 രൂ​പ നി​ക്ഷേ​പി​ച്ച​ത്.

അ​തി​നു​ശേ​ഷം കൂ​ടു​ത​ല്‍ വി​ശ്വാ​സം നേ​ടാ​നാ​യി പ്ര​തി​ക​ൾ ലാ​ഭ​വി​ഹി​ത​മെ​ന്ന് പ​റ​ഞ്ഞ് 21,000 രൂ​പ തി​രി​കെ കൊ​ടു​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ലാ​ഭ​വി​ഹി​തം മു​ട​ങ്ങു​ക​യും നി​ക്ഷേ​പ​ത്തു​ക തി​രി​കെ​ക്കി​ട്ടാ​താ​വു​ക​യും ചെ​യ്ത​പ്പോ​ള്‍ പ​രാ​തി​ക്കാ​ര​ന് ച​തി മ​ന​സ്സി​ലാ​വു​ക​യും സൈ​ബ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി.​എ​സ്. സു​നി​ല്‍കു​മാ​ര്‍, സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ. ​ജ​യ​ന്‍, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ എം.​എ​സ്. ഷി​നി​ത്ത്, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ അ​ഖി​ല്‍ കൃ​ഷ്ണ, ച​ന്ദ്ര​പ്ര​കാ​ശ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth arrestedOnline tradingThrissur News
News Summary - Online trading: 31.9 lakh cheated youth arrested
Next Story