ചന്ദനക്കടത്ത് സൂത്രധാരൻ അറസ്റ്റിൽ
text_fieldsമറയൂർ: ചന്ദനക്കടത്തിെൻറ സൂത്രധാരനും ഒട്ടേറെ ചന്ദനമോഷണക്കേസുകളിലും വധക്കേസിലും പ്രതിയായ പാലപ്പെട്ടി ആദിവാസി കുടിയിൽ താമസിക്കുന്ന ബിനുകുമാർ (28) അറസ്റ്റിൽ. ചിന്നാർ വന്യജീവി സങ്കേതത്തിലെ പാലപ്പെട്ടി ഇണ്ടൻകാട്ടിൽ വനംവകുപ്പ് അധികൃതർ 15 ലക്ഷം രൂപ വിലമതിക്കുന്ന 80കിലോ വരുന്ന 12 ചന്ദനക്കഷണങ്ങൾ കണ്ടെടുത്തിരുന്നു. മുറിച്ച ചന്ദനമരത്തിെൻറ സമീപം ഒളിപ്പിക്കുകയായിരുന്നു.
മറയൂർ സാൻഡൽ ഡിവിഷനിൽ ഡോഗ് സ്ക്വാഡുമായി നടത്തിയ പരിശോധനയിൽ ബിനുകുമാർ, ചിന്നക്കുപ്പൻ, സുദർശൻ എന്നിവരാണ് ചന്ദനം കാട്ടുപാതയിലൂടെ തമിഴ്നാട്ടിലേക്ക് കടത്താൻ ശ്രമിച്ചതെന്ന വിവരം ലഭിച്ചു. ബിനുകുമാറിനെ വെള്ളിയാഴ്ച രാവിലെ പാലപ്പെട്ടിയിലെ വീട്ടിൽനിന്നാണ് പിടികൂടിയത്. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു. ചന്ദനം കടത്തിയത് വനംവകുപ്പിന് ഒറ്റിക്കൊടുത്തെന്ന് ആരോപിച്ച് 11 മാസം മുമ്പ് പാലപ്പെട്ടി സ്വദേശിനി ചന്ദ്രികയെ വെടിവെച്ചു കൊന്ന കേസിലും ഇയാൾ പ്രതിയാണ്.
ചിന്നാർ റേഞ്ച് ഓഫിസർ നിതിൻ ലാൽ, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ശ്രീകാന്ത്, കരിമുട്ടി ഡെപ്യൂട്ടി റേഞ്ച് ഓഫിസർ മുത്തുകുമാർ, കണ്ണാന്തുറ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ വിജു പി.ചാക്കോ, കാന്തല്ലൂർ എസ്.എഫ്.ഒ എം.കെ. അനിൽകുമാർ, ചിന്നാർ എസ്.എഫ്.ഒ റെജി ശ്രീധർ, ബി.ഫ്.ഒമാരായ അബ്ദുൽറസാഖ്, പി.ജെ. മധുകുമാർ, അഖില, ശരണ്യ, ഡിജുമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.