മധ്യപ്രദേശിൽ ഒരു കുടുംബത്തിലെ ആറ് പേർ വെടിയേറ്റു മരിച്ചു; മരിച്ചവരിൽ മൂന്ന് സ്ത്രീകളും
text_fieldsഭോപാൽ: മധ്യപ്രദേശിൽ മൂന്നു സ്ത്രീകളടക്കം ഒരു കുടുംബത്തിലെ ആറുപേർ വെടിയേറ്റു മരിച്ചു. ഭൂമി തർക്കത്തെ തുടർന്നുണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലെപ ഗ്രാമത്തിൽകഴിഞ്ഞ ദിവസം രാവിലെ 10 മണിക്കാണ് സംഭവം. ധീർ സിങ് തൊമാർ, ഗജേന്ദ്ര സിങ് തൊമാർ എന്നിവരുടെ കുടുംബങ്ങൾ തമ്മിലാണ് ഭൂമിയെ ചൊല്ലി തർക്കമുണ്ടായത്. 2013ൽ മാലിന്യം തള്ളുന്നതിനെ സംബന്ധിച്ചും ഇരു കുടുംബാംഗങ്ങളും തമ്മിൽ തർക്കമുണ്ടായിരുന്നു. അന്ന് ധീർ സിങ് തൊമാറിന്റെ കുടുംബത്തിലെ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. തുടർന്ന് ഗജേന്ദ്ര സിങ്ങിന്റെ കുടുംബം ആ ഗ്രാമത്തിൽ നിന്ന് പലായനം ചെയ്തു.
കോടതിയിൽ വെച്ചുനടന്ന ഒത്തുതീർപ്പിനെ തുടർന്ന് ഗജേന്ദ്രസിങ്ങിന്റെ കുടുംബം ഗ്രാമത്തിലേക്ക് മടക്കിയെത്തി. തുടർന്ന് ഇവർക്കു നേരെ ധീർസിങ്ങിന്റെ കുടുബാംഗങ്ങൾ ഗജേന്ദ്രസിങ്ങ് കുടുംബത്തെ ആക്രമിക്കുകയായിരുന്നു. മരണപ്പെട്ടവരിൽ ഗജേന്ദ്ര സിങ്ങും രണ്ട് ആൺമക്കളും ഉൾപ്പെടുന്നു. സംഭവത്തിൽ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.