സുവ്യയുടെ മരണം: ഭർത്താവിനെയും മാതാവിനെയും ചോദ്യം ചെയ്യും
text_fieldsകുണ്ടറ: മനോപീഡനത്തെ തുടർന്ന് ഭർതൃഗൃഹത്തിൽ കടയ്ക്കോട് സുവ്യ ഭവനിൽ സുഗതൻ - അമ്പിളി ദമ്പതികളുടെ മകൾ സുവ്യ (32) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അജയനെയും ഭർതൃമാതാവ് വിജയമ്മയെയും ഉടൻ ചോദ്യം ചെയ്യും. ആരെയൊക്കെ പ്രതി ചേർക്കണമെന്ന് നിയമോപദേശത്തിന് ശേഷം മാത്രമേ തീരുമാനിക്കാൻ കഴിയൂവെന്ന് കിഴക്കേകല്ലട പൊലീസ് പറഞ്ഞു.
ശബ്ദ സന്ദേശംവെച്ച് ഗാർഹിക പീഡനത്തിന് കേസെടുക്കാൻ നിലവിൽ വ്യക്തമായ വകുപ്പില്ല. എന്നാൽ, ഭർത്താവിനെയും മാതാവിനെയും ചോദ്യം ചെയ്യും. ചൊവ്വാഴ്ച 12 പേരുടെ മൊഴിയെടുത്തു. സുവ്യയുടെയും ശബ്ദസന്ദേശം ലഭിച്ച പിതൃസഹോദരിയുടെ ഫോൺ കസ്റ്റഡിയിലെടുത്തു. മനോപീഡനത്തെക്കുറിച്ച് ശബ്ദസന്ദേശം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സുവ്യയും ഭർതൃമാതാവ് വിജയമ്മയും തമ്മിൽ സ്ഥിരമായി വഴക്കിടുമായിരുന്നെന്ന് അയൽവാസികൾ വെളിപ്പെടുത്തിയിരുന്നു.
ഞായറാഴ്ച രാവിലെ 9.30 ഓടെയാണ് സുവ്യയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സുവ്യയുടെ ബന്ധുക്കൾ കൊല്ലം റൂറൽ എസ്.പിക്ക് പരാതി നൽകി. മരിക്കുന്നതിന് മുമ്പ് ഭര്‍തൃമാതാവിന്റെ പീഡനത്തെക്കുറിച്ച് പിതാവിന്റെ സഹോദരി സുജാതക്കാണ് വാട്സ്ആപ്പിൽ ശബ്ദസന്ദേശം അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.