Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപണംകവർന്ന കേസിൽ ഒരാൾ...

പണംകവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
പണംകവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ
cancel
camera_alt

മെ​യ്​​മോ​ൻ

ഗാ​ന്ധി​ന​ഗ​ർ: വ​ഴി​യ​രി​കി​ൽ യു​വാ​വി​നെ ത​ട​ഞ്ഞു​നി​ർ​ത്തി പ​ണം​ക​വ​ർ​ന്ന കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ആ​ർ​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി തെ​ക്കേ​പ്പു​ര​ക്ക​ൽ വീ​ട്ടി​ൽ മെ​യ്​​മോ​നാ​ണ്​ (41) ​അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ​നി​ന്ന അ​തി​ര​മ്പു​ഴ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ മോ​ട്ടോ​ർ​സൈ​ക്കി​ളി​ൽ എ​ത്തി​യ മെ​യ്‌​മോ​നും സു​ഹൃ​ത്തും ചേ​ർ​ന്ന് ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്കു​ക​യും പോ​ക്ക​റ്റി​ലെ 24,800 രൂ​പ ബ​ല​മാ​യി പി​ടി​ച്ചു​പ​റി​ക്കു​ക​യു​മാ​യി​രു​ന്നു. മെ​യ്​​മോ​നെ​തി​രെ ഗാ​ന്ധി​ന​ഗ​ർ സ്​​റ്റേ​ഷ​നി​ൽ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കൂ​ട്ടു​പ്ര​തി​ക്കാ​യു​ള്ള തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. എ​സ്.​എ​ച്ച്.​ഒ ​കെ. ​ഷി​ജി, എ​സ്.​ഐ സു​ധി കെ.​സ​ത്യ​പാ​ൽ, സി.​പി.​ഒ​മാ​രാ​യ പി.​വി. പ്ര​വീ​നോ, ഷാ​മോ​ൻ, വി.​കെ. അ​നീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamtheft
News Summary - theft; one arrested
Next Story