കുട്ടികളെ പീഡിപ്പിച്ച ഭർത്താവിനെ പഞ്ചസാര ലായനി ഒഴിച്ച് കൊന്ന കേസിൽ ഭാര്യക്ക് ജീവപര്യന്തം തടവ്
text_fieldsലിവർപൂൾ: രണ്ട് മക്കളെ ലൈംഗികമായി പീഡിപ്പിച്ച ഭർത്താവിനെ പഞ്ചസാര ലായനി ഒഴിച്ച് കൊന്ന കേസിൽ ഭാര്യക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ലിവർപൂളിനടുത്തുള്ള നെസ്റ്റണിലെ മൈക്കൽ ബെയ്‌നി(80)നെ കൊലപ്പെടുത്തിയ കേസിൽ കോറിന സ്മിത്തി(59)നെയാണ് ബ്രിട്ടീഷ് കോടതി ശിക്ഷിച്ചത്.
കഴിഞ്ഞവർഷമായിരുന്നു കേസിനാസ്പദമായ സംഭവം. മൈക്കൽ ഉറങ്ങിക്കിടക്കവെ കോറിന തിളച്ച പഞ്ചസാര ലായനി ദേഹത്ത് ഒഴിക്കുകയായിരുന്നു. ഇയാളുടെ ശരീരത്തിന്‍റെ മൂന്നിലൊന്ന് ഭാഗം ഗുരുതരമായി പൊള്ളലേറ്റു. തൊലിമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ഉൾപ്പെടെ വിധേയനായ മൈക്കൽ അഞ്ച് ആഴ്ച ആശുപത്രിയിൽ കിടന്നാണ് മരണപ്പെട്ടത്.
ചെറിയ കുട്ടികളായിരിക്കെ തങ്ങളുടെ രണ്ട് മക്കളെയും മൈക്കൽ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചതിന്‍റെ പ്രതികാരമായാണ് കൊലപാതകമെന്ന് കോറിന മൊഴി നൽകിയിരുന്നു. കുട്ടിക്കാലത്ത് വർഷങ്ങളോളം അച്ഛൻ തന്നെയും സഹോദരനെയും പീഡിപ്പിച്ചതായി മകളും വെളിപ്പെടുത്തി. തുടർന്ന്, സഹോദരൻ ക്രെയ്ഗ് 2007ൽ ആത്മഹത്യ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.