കുട്ടികളിൽ അഭിനയ കലയുടെ സാധ്യതകൾ പരിചയപ്പെടുത്തി ഷാർജ ചിൽഡ്രൻസ് തിയേറ്റർ ഫെസ്റ്റിവൽ
text_fieldsസാങ്കേതിക കുതിച്ചുചാട്ടം പല മേഖലകളിലും ജീവിതം എളുപ്പമാക്കിയെങ്കിലും ഡിജിറ്റൽ യുഗം കൊച്ചുകുട്ടികളെ പലരീതിയിലും ബാധിച്ചിട്ടുണ്ട്. കളിസ്ഥലങ്ങളിൽ കുട്ടികളുടെ പിറകെഓടുന്നതിനേക്കാൾ എളുപ്പമാണ് അവരെ ടെലിവിഷന്‍റെയോ മൊബൈലിന്‍റെയോ മുന്നിൽ ഇരുത്തുന്നതെന്ന് രക്ഷിതാക്കൾക്ക് തോന്നിയേക്കാം. എന്നാൽ, പിന്നീട് അനുഭവിക്കേണ്ടി വരുന്ന പ്രത്യാഘാതങ്ങളാണ് രക്ഷിതാക്കളെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.
കുട്ടികളെ ടെക്നോളജിയുടെ ലോകത്ത് മാത്രം തളച്ചിടാതെ കൂടുതൽ ക്രിയാത്മകമാക്കാനും അവരെ അഭിനയ കലയുടെ സാധ്യതകൾ പരിചയപ്പെടുത്താനുമായി ഷാർജ ഒരുക്കുന്ന വേദിയാണ് ‘ചിൽഡ്രൻസ് തിയേറ്റർ ഫെസ്റ്റിവൽ’. മഹാമാരി തീർത്ത രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചിൽഡ്രൻസ് തീയേറ്റർ ഫെസ്റ്റിവൽ ഷാർജയിൽ മടങ്ങിയെത്തിയിരിക്കുന്നത്. ഷാർജ കൾച്ചറൽ പാലസിൽ ആറ് പ്രാദേശിക നാടക സംഘങ്ങളോടെയാണ് ഫെസ്റ്റിന് തിരശീലയുയർന്നത്.
കുട്ടികളിൽ ശ്രദ്ധകേന്ദ്രീകരിക്കുക, സമൂഹത്തിന്‍റെ അടിത്തറയും ഭാവിയും സുരക്ഷിതമാക്കുക എന്ന പ്രധാന ലക്ഷ്യങ്ങളിലേക്കാണ് തിയേറ്റർഫെസ്റ്റിവൽ വിളിച്ചോതുന്നത്. 2005ൽ ആരംഭിച്ച ഫെസ്റ്റിവലിന്‍റെ 16ാം പതിപ്പാണ് ഈ വർഷം അരങ്ങേറുന്നത്. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് തീയറ്റർ ഫെസ്റ്റ്. കുട്ടികളുടെ വ്യത്യസ്തമായ കലാപരിപാടികളോടെ ഡിസംബർ 28 വരെ ഫെസ്റ്റിവൽ നീണ്ടു നിൽക്കും.
കുട്ടികളുടെ സാംസ്കാരിക, വിദ്യാഭ്യാസ വളർച്ചക്ക് ഏറെ പ്രാധാന്യം നൽകുന്ന എമിറേറ്റാണ് ഷാർജ. എല്ലാവർഷവും നടത്തുന്ന ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിന് പുറമെയാണ് തീയറ്റർ ഫെസ്റ്റും തിരിച്ചുവന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.