അരങ്ങിൽ അരനൂറ്റാണ്ട് തികച്ച് ശ്രീമൂലനഗരം മോഹൻ
text_fieldsശ്രീമൂലനഗരം: അരങ്ങിൽ അരനൂറ്റാണ്ടും ജീവിതത്തിൽ 71 വയസ്സും പിന്നിട്ട് ശ്രീമൂലനഗരം മോഹൻ. നടനായും നാടകകൃത്തായും സംവിധായകനായും മലയാള പ്രഫഷനൽ നാടകവേദിയിൽ 50 വർഷം പൂർത്തിയാക്കി.
കകാരത്തിൽ തുടങ്ങുന്ന 'കൽപാന്തകാലത്തോളം കാതേര' എന്ന അനശ്വരഗാനം മലയാളികൾക്ക് സമ്മാനിച്ച ജ്യേഷ്ഠൻ ശ്രീമൂലനഗരം വിജയെൻറ പാത പിന്തുടർന്നാണ് നാടക-സിനിമ വേദിയിലെത്തിയത്.
1970ൽ പെരുമ്പാവൂർ നാടകശാലയുടെ 'സമസ്യ' നാടകത്തിലൂടെ പ്രഫഷനൽ നാടകരംഗത്തെത്തി. ആലപ്പുഴ മലയാള കലാഭവനുവേണ്ടി രചിച്ച 'മത്സര'മാണ് രംഗത്ത് അവതരിപ്പിക്കപ്പെട്ട ആദ്യനാടകം.
നടൻ ജയൻ ആദ്യമായി അഭിനയിച്ച നാടകംകൂടിയാണത്. തിക്കുറിശ്ശി സുകുമാരൻ നായരായിരുന്നു സംവിധായകൻ. 'സന്ധ്യകളേ യാത്ര'യാണ് പ്രസിദ്ധീകരിച്ച ആദ്യകൃതി.
മുപ്പത്തഞ്ചോളം നാടകങ്ങൾ രചിച്ചു. മധുരിക്കുന്ന രാത്രി (കഥ, തിരക്കഥ, സംഭാഷണം), നേതാവ് (തിരക്കഥ, സംഭാഷണം), ചില്ലുകൊട്ടാരം (കഥ, തിരക്കഥ, സംഭാഷണം), അഷ്ടബന്ധം (കഥ, സംഭാഷണം) തുടങ്ങിയ ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചു.
കേരള സംഗീത നാടക അക്കാദമി, കേരള ലളിതകല അക്കാദമി സെക്രട്ടറിയായും കേന്ദ്ര സംഗീത നാടക അക്കാദമിയുടെ കേരള പ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.