'നിഴലിലെ ഓടിക്കുന്ന വിദ്യ' നാടകമാവുന്നു
text_fieldsകോഴിക്കോട്: കവിയും മാധ്യമപ്രവർത്തകനുമായ കെ.എം. റഷീദിന്റെ 'നിഴലിനെ ഓടിക്കുന്ന വിദ്യ' കവിതാ സമാഹാരം നാടകമാവുന്നു. സമാഹാരത്തിലെ കവിതകളെ അടിസ്ഥാനമാക്കി ടി.കെ. സജിത്തിന്റെ സംവിധാനത്തിൽ ഏകപാത്ര നാടകമാണൊരുങ്ങുന്നത്.
'ബംഗാളി' എന്ന കവിതയിലെ ഇതര സംസ്ഥാനതൊഴിലാളിയുടെ മാനസിക വ്യാപാരങ്ങളാണ് 'ബാഗോ' എന്ന് പേരിട്ട നാടകത്തിന്റെ പ്രമേയം. ഷിജു കുന്ദമംഗലം ആണ് രംഗത്ത് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവീൻ രാജ് ദൃശ്യ സംവിധാനം നിർവഹിക്കുന്നു. ജിജീഷ് വത്സന്റെ സംഗീതം നാടകത്തിന് പശ്ചാത്തലമൊരുക്കുന്നു.
ഓണത്തിനോടനുബന്ധിച്ച് വിവിധ വേദികളിൽ നാടകം പ്രദർശനത്തിനെത്തും.
നാഷനൽ ബുക്സ്റ്റാൾ പ്രസിദ്ധീകരിച്ച 62 കവിതകൾ അടങ്ങിയ 'നിഴലിനെ ഓടിക്കുന്ന വിദ്യ' സാമാഹാരം ഇതിനകം വായനക്കാരുടെയും നിരൂപകരുടെയും ശ്രദ്ധ നേടിയിട്ടുണ്ട്. പി. രാമനാണ് പുസ്തകത്തിന് അവതാരിക എഴുതിയത്. മോഹനകൃഷ്ണൻ കാലടി, പി.പി. ശ്രീധരനുണ്ണി എന്നിവരുടെ പഠനവും പുസ്തകത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.