നിളാതീരത്ത് വീണ്ടും മാമാങ്ക സ്മൃതിദീപം തെളിഞ്ഞു
text_fieldsതിരുന്നാവായ: സാംസ്കാരിക- മതേതര പൈതൃകത്തെ ഉയർത്തിപ്പിടിച്ച് 28 വർഷമായി നടത്തിവരുന്ന മാമാങ്ക മഹോത്സവത്തിെൻറ ഭാഗമായി മാഘമാസത്തിലെ മകം നാളായ വെള്ളിയാഴ്ച നിളാതീരത്ത് വീണ്ടും മാമാങ്ക സ്മൃതി ദീപം തെളിഞ്ഞു. നിളയുടെ വടക്കേ കരയിലാണ് സാമൂതിരിയുടെ കൊട്ടാര ജ്യോത്സ്യസ്ഥാനീയരായിരുന്ന ആലുർ കളരിക്കൽ തറവാട്ടിലെ മനോജ് പണിക്കർ മാമാങ്കം സ്മൃതി ദിപം തെളിയിച്ചത്. റി എക്കൗയും മാമാങ്കം മെമോറിയൽ ട്രസ്റ്റും ചേർന്നാണ് മാമാങ്കോത്സവം നടത്തിവരുന്നത്. ചരിത്ര പ്രസിദ്ധമായ മാമാങ്ക കൂരിയാൽ ചുവട്ടിൽ നടന്ന ചരിത്ര സൗഹൃദ കുട്ടായ്മക്ക് ശേഷം എടപ്പാൾ എച്ച്.ജി.എസ് കളരിയിലെ ആയുധമേന്തിയ അഭ്യാസികളുടെ അകമ്പടിയോടെ മുത്തുക്കുട ഉയർത്തി എത്തിയാണ് ചടങ്ങുകൾ നടന്നത്.
തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. ചങ്ങമ്പള്ളി ഉമ്മർ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. ഉള്ളാട്ടിൽ രവീന്ദ്രൻ ചരിത്ര സ്മരണ പുതുക്കി. കാടാമ്പുഴ മൂസ ഗുരുക്കൾ, കെ.വി. ഉണ്ണി കുറുപ്പ്, മുഹമ്മദ് കുട്ടി നരിപ്പറമ്പ്, ഉബൈദ് ചേരുരാൽ, സലാം താണിക്കാട്, മോനുട്ടി പൊയിലിശ്ശേരി, നെടുവഞ്ചേരി കുഞ്ഞിമുഹമ്മദ്, മുളക്കൽ മുഹമ്മദാലി, ഹനീഫ കരിമ്പനക്കൽ, സൽമാൻ പല്ലാർ, സി.വി. സുലൈമാൻ, ഇ.പി. സലീം, സതീശൻ കളിച്ചാത്ത്, എം.കെ. സതിഷ് ബാബു, കെ.പി. അലവി, റഫീഖ് വട്ടേക്കാട്ട്, അയ്യപ്പൻ മേൽപത്തൂ൪, കോഴിപ്പുറത്ത് ബാവ, മൂപ്പിൽ മോഹനൻ, ചിറക്കൽ ഉമ്മർ തുടങ്ങിയവർ പങ്കെടുത്തു.
മാഘമകം: നിള ആരതിയും പൂജയും നടത്തി
തിരുനാവായ: മന്ത്രമുഖരിതമായ അന്തരീക്ഷത്തിൽ നിള ആരതിയും പൂജയും നടത്തിക്കൊണ്ട് ത്രിമൂർത്തി സ്നാനഘട്ടിൽ മാഘമക മഹോത്സവം ആഘോഷിച്ചു. നിള വന്ദനത്തോടെ രണ്ടുദിവസമായി നടന്നുവന്ന കേരളത്തിലെ ഏക നദീ ഉത്സവം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുനടത്തിയ ചടങ്ങിൽ പങ്കെടുക്കാൻ സംസ്ഥാനത്തെ വിവിധ ആശ്രമങ്ങളിൽനിന്നും സന്യാസി പ്രതിനിധികളെത്തി. താനൂർ അമൃതാനന്ദമയീ മഠത്തിലെ സ്വാമിനി അതുല്യ മൃതപ്രാണ, മുൻ ശബരിമല മേൽശാന്തി അരീക്കര സുധീർ നമ്പൂതിരി, പുളിക്കൽ ശങ്കരോടത്ത് കോവിലകം അമ്പോറ്റി തമ്പുരാൻ, മാനദേവ വർമ എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് നിള ആരതിയും നിള പൂജയും നടന്നത്.
ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റിെൻറയും ഓറൽ ഹിസ്റ്ററി റിസർച് ഫൗണ്ടേഷെൻറയും നേതൃത്വത്തിൽ തിരുനവായയിൽ രൂപവത്കരിച്ച പ്രത്യേക സംഘാടക സമിതിയാണ് തിത്നാവായയിലെ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. തുടർന്നുചേർന്ന സമ്മേളനത്തിൽ എ.കെ. സുധീർ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സ്വാമിനി അതുല്യാമൃതപ്രാണ അനുഗ്രഹ ഭാഷണം നടത്തി. മാനവേന്ദ്രവർമയും ഭാഷണം നടത്തി. പുസ്തക പ്രകാശനവുമുണ്ടായി. വി.സി. വിമൽ, മുരളി പടനാട്ടിൽ എന്നിവർ സംസാരിച്ചു. ചടങ്ങുകൾക്ക് സി.പി. രാജൻ, ശശി കക്കോട്ടിൽ, കൃഷ്ണകുമാർ പുല്ലൂരാൻ, മോഹൻദാസ്, കെ. രഘുപാൽ, എം. ബാബു, ടി. സഞ്ചീവ്, സി. രാധാകൃഷ്ണൻ, പി. രാധാകൃഷ്ണൻ, കെ. വേലായുധൻ, ടി. മുരളീധരൻ, സുരേഷ് കിഴക്കുമ്പാട്ട്, എം.വി. ജയകുമാർ, പി.എം. അനിൽ, കൃഷ്ണകുമാർ പെരിന്തൽമണ്ണ, ഗോപാലകൃഷ്ണൻ കോട്ടക്കൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.