Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഓടക്കുഴൽ സമ്മാനിച്ച...

ഓടക്കുഴൽ സമ്മാനിച്ച വികൃതി പയ്യൻ...

text_fields
bookmark_border
ഓടക്കുഴൽ സമ്മാനിച്ച വികൃതി പയ്യൻ...
cancel

അ​ധ്യാ​പ​ന പ​രി​ശീ​ല​ന കാ​ല​ത്തു​ണ്ടാ​യ ഒ​ര​നു​ഭ​വ​ത്തി​ലൂ​ടെ തു​ട​ങ്ങാം. അ​ധ്യാ​പ​ന പ​രി​ശീ​ല​ന​ത്തി​ന് വ​ള​രെ ആ​ശ​ങ്ക​ക​ളോ​ടെ​യാ​ണ് പോ​യി​രു​ന്ന​ത്. എ​ന്നാ​ൽ, ബി.​എ​ഡ് പ​ഠ​ന​കാ​ല​ത്ത് മ​റ​ക്കാ​നാ​വാ​ത്ത ഒ​രേ​ടാ​യി​രു​ന്നു അ​ധ്യാ​പ​ന പ​രി​ശീ​ല​നം. മ​ല​യാ​ളം ക്ലാ​സി​ൽ ഒ​രു വി​കൃ​തി​ക്കു​ട്ടി ഉ​ണ്ടാ​യി​രു​ന്നു. എ​ന്തു പ​റ​ഞ്ഞാ​ലും അ​നു​സ​രി​ക്കി​ല്ല. അ​വ​ൻ ഒ​രു ദി​വ​സം ജ​ന​ലി​ലൂ​ടെ ചാ​ടി പു​റ​ത്തു​പോ​യി. മാ​നം കാ​ക്ക​ണ്ടേ? അ​വ​നോ​ട് ക​ർ​ശ​ന​മാ​യി പെ​രു​മാ​റേ​ണ്ടി​വ​ന്നു. ക്ലാ​സൊ​ക്കെ വ​ള​രെ ര​സ​ക​ര​മാ​യി ക​ട​ന്നു​പോ​യി. ഒ​രു ദി​വ​സം കു​ട്ടി​ക​ളെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ ക്ലാ​സി​ൽ ഞാ​ൻ ഓ​ട​ക്കു​ഴ​ൽ വാ​യി​ച്ചു. പി​രി​ഞ്ഞു​പോ​കേ​ണ്ട സ​മ​യ​മാ​യി. കു​ട്ടി​ക​ൾ സ്നേ​ഹ​സ​മ്മാ​ന​ങ്ങ​ളു​മാ​യി കാ​ത്തു​നി​ന്നു. എ​ല്ലാ​വ​രും പോ​യി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ ഒ​രു കു​ട്ടി ക​ട​ലാ​സി​ൽ പൊ​തി​ഞ്ഞ് എ​നി​ക്കൊ​രു സ​മ്മാ​നം ത​ന്നു, അ​തൊ​രു ഓ​ട​ക്കു​ഴ​ലാ​യി​രു​ന്നു. ന​മ്മു​ടെ വി​കൃ​തി​ക്കു​ട്ടി.

പു​സ്ത​ക​ത്തി​ലൂ​ടെ വ​ന്ന് പു​സ്ത​ക​ത്തി​ലൂ​ടെ പോ​കു​ന്ന അ​ധ്യാ​പ​ക​ർ, ക്ലാ​സി​ലെ ഏ​റ്റ​വും മി​ടു​ക്ക​രാ​യ കു​ട്ടി​ക​ളെ മാ​ത്രം പ​രി​ഗ​ണി​ക്കു​ന്ന അ​ധ്യാ​പ​ക​ർ. ഇ​ങ്ങ​നെ​യു​ള്ള അ​ധ്യാ​പ​ക​ർ എ​നി​ക്കു​ണ്ടാ​യി​രു​ന്നു. അ​വ​രെ​പ്പോ​ലെ ആ​വ​രു​തെ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ച്ചു. ഒ​രു കു​ട്ടി​യെ​യും മാ​റ്റി​നി​ർ​ത്താ​ൻ പാ​ടി​ല്ല, ഓ​രോ കു​ട്ടി​യും ഓ​രോ വ്യ​ക്തി​ത്വ​മാ​ണ്. പ​ഴ​യ അ​നു​ഭ​വം കു​ട്ടി​ക​ളെ മ​ന​സ്സി​ലാ​ക്കാ​ൻ എ​ന്നെ കൂ​ടു​ത​ൽ സ​ഹാ​യി​ച്ചു.

കു​ന്നോ​ളം ആ​ഗ്ര​ഹി​ച്ചാ​ൽ കു​ന്നി​ക്കു​രു​വോ​ളം കി​ട്ടും എ​ന്ന​തി​ന് തെ​ളി​വാ​യി​രു​ന്നു സ്വ​ന്തം അ​നു​ഭ​വം. മ​ല​യാ​ള ഭാ​ഷ​യി​ൽ ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും അ​ധ്യാ​പ​ന യോ​ഗ്യ​ത​യും നേ​ടി​യ​പ്പോ​ൾ വ​ലി​യ അ​ഭി​മാ​നം തോ​ന്നി. പ​ക്ഷേ തൊ​ഴി​ല​വ​സ​ര​ങ്ങ​ളെ​പ്പ​റ്റി സം​സാ​രി​ക്കു​മ്പോ​ൾ കൂ​ടെ​യു​ള്ള​വ​ർ പ​റ​യും, നീ ​തി​ര​ഞ്ഞെ​ടു​ത്ത വ​ഴി തീ​രെ ശ​രി​യാ​യി​ല്ല എ​ന്ന്. എ​ന്താ നി​ന്റെ യോ​ഗ്യ​ത എ​ന്ന് കു​ശ​ലം ചോ​ദി​ക്കു​ന്ന​വ​ർ ഓ ​മ​ല​യാ​ളാ.. എ​ന്നൊ​രു ചോ​ദ്യ​മു​ണ്ട്. തോ​റ്റു​കൊ​ടു​ക്കാ​ൻ മ​ന​സ്സി​ല്ലാ​ത്ത​തു​കൊ​ണ്ട് അ​വ​സ​ര​ങ്ങ​ൾ​ക്ക് വേ​ണ്ടി ശ്ര​മി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. ഒ​രു വ്യാ​ഴ​വ​ട്ടം നാ​ട്ടി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് അ​റി​വ് പ​ക​ർ​ന്നു​കൊ​ടു​ത്തു. നി​ര​ന്ത​ര ശ്ര​മ​ഫ​ല​മാ​യി ഖ​ത്ത​റി​ലെ ഒ​രു ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​വാ​ൻ സാ​ധി​ച്ചു. ഇ​തി​നി​ട​യി​ൽ ക​ൺ​മു​ന്നി​ലൂ​ടെ ക​ട​ന്നു​പോ​യ ത​ല​മു​റ​ക​ൾ, അ​നു​ഭ​വ​ങ്ങ​ൾ ഈ ​അ​ധ്യാ​പ​ക ദി​ന​ത്തി​ൽ എ​ല്ലാം ഒ​രു​വ​ട്ടം കൂ​ടി മ​ന​സ്സി​ലൂ​ടെ ക​ട​ന്നു​പോ​വു​ക​യാ​ണ്. മ​ല​യാ​ള​ത്തി​ന്റെ ക​രു​ത്തു​കൊ​ണ്ടു​ത​ന്നെ ജീ​വി​ത​ത്തി​ലെ വ​ലി​യ ല​ക്ഷ്യ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന​തും ഇ​വി​ടെ സാ​ന്ദ​ര്‍ഭി​ക​മാ​യി പ​റ​ഞ്ഞു​കൊ​ള്ള​ട്ടെ.

ഈ ​രാ​ജ്യ​ത്തേ​ക്ക് വ​രു​ന്ന​തി​ന് മു​മ്പു​ത​ന്നെ പ്ര​വാ​സ​ത്തി​ന്റെ നൊ​മ്പ​ര​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ലും ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു​ക​ഴി​ഞ്ഞ നാ​ളു​ക​ൾ സം​ഘ​ർ​ഷം നി​റ​ഞ്ഞ​താ​യി​രു​ന്നു. നാ​ടും വീ​ടും വി​ട്ട് പു​തി​യ വി​ദ്യാ​ല​യ അ​ന്ത​രീ​ക്ഷ​ത്തി​ലെ​ത്തി​യ​പ്പോ​ൾ തി​രി​ച്ചു​പോ​ക്കി​നെ​പ്പ​റ്റി​ത്ത​ന്നെ ചി​ന്തി​ച്ചു. പ​ക്ഷേ, പ​തി​യെ എ​ല്ലാ​ത്തി​നോ​ടും പൊ​രു​ത്ത​പ്പെ​ട്ടു. കു​ട്ടി​ക​ളു​ടെ മു​ന്നി​ൽ ചെ​ന്നു​നി​ൽ​ക്കു​മ്പോ​ൾ, അ​വ​രോ​ട് സം​വ​ദി​ക്കു​മ്പോ​ൾ എ​ല്ലാ പ്ര​യാ​സ​ങ്ങ​ളും മ​റ​ക്കും. ചു​ട്ടു​പൊ​ള്ളു​ന്ന പ്ര​യാ​സ​ങ്ങ​ൾ ത​ണു​പ്പി​ക്കാ​ൻ കാ​ട്ട​രു​വി​യി​ൽ മു​ങ്ങി​ക്കു​ളി​ക്കു​ന്ന​ത് ഓ​ർ​മി​ക്കും. എ​ന്നെ​പ്പോ​ലു​ള്ള​വ​ർ എ​ത്ര ഭാ​ഗ്യ​വാ​ന്മാ​രാ​ണ്. പ​ത്തു​നാ​ല്പ​ത് വ​ർ​ഷം നാ​ട്ടി​ലെ എ​ല്ലാ സൗ​ഭാ​ഗ്യ​ങ്ങ​ളും അ​നു​ഭ​വി​ച്ച​വ​നാ​ണ് ഞാ​ൻ. എ​ന്നാ​ൽ, വി​ദേ​ശ​ത്ത് ജ​നി​ച്ച് വി​ദേ​ശ​ത്ത് വ​ള​ർ​ന്ന കു​ട്ടി​ക​ൾ​ക്ക് എ​ന്തൊ​ക്കെ ന​ഷ്ട​ങ്ങ​ളാ​ണു​ള്ള​ത്.

മ​ഴ​വെ​ള്ള​ത്തി​ൽ കു​ളി​ക്കു​ന്ന​തും തോ​ട്ടി​ലും മേ​ട്ടി​ലും യ​ഥേ​ഷ്ടം ന​ട​ക്കു​ന്ന​തും മ​രം ക​യ​റ്റ​വും നാ​ട്ടി​ലെ ഉ​ത്സ​വ​ങ്ങ​ൾ, ക​ല്യാ​ണം സാം​സ്കാ​രി​ക​ത്ത​നി​മ​ക​ൾ- നാ​ട്ട​റി​വു​ക​ൾ എ​ല്ലാം കു​ട്ടി​ക​ൾ​ക്ക് ന​ഷ്ട​മാ​കു​ന്നു. ആ ​ന​ഷ്ട​ങ്ങ​ൾ നി​ക​ത്താ​നാ​വി​ല്ലെ​ങ്കി​ലും അ​വ​ർ​ക്ക് ന​മ്മ​ളാ​ലാ​വു​ന്ന അ​റി​വു​ക​ൾ പ​ക​ർ​ന്നു കൊ​ടു​ക്കു​ക എ​ന്ന​താ​ണ് ഞ​ങ്ങ​ളു​ടെ ല​ക്ഷ്യം.

വ​റു​ത്തി​ട്ട മ​ണം പ​ര​ക്കു​മ്പോ​ള്‍

ക്ലാ​സു​ക​ളെ സ​ജീ​വ​മാ​ക്കാ​ൻ പ​ല​പ്പോ​ഴും ഗൃ​ഹാ​തു​ര​ത്വം തു​ളു​മ്പു​ന്ന വി​വ​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്താ​റു​ണ്ട്. മ​ഴ​യെ​പ്പ​റ്റി പ​റ​യു​മ്പോ​ൾ മ​ണ്ണു​ന​ന​ഞ്ഞ മ​ണ​വും മ​ഴ​യു​ടെ കു​ളി​രും താ​ള​ഭേ​ദ​വും എ​ല്ലാം ക്ലാ​സി​ൽ നി​റ​യും. എ​ണ്ണി​ച്ചു​ട്ട അ​പ്പം​പോ​ലെ ല​ഭി​ക്കു​ന്ന അ​വ​ധി​ക്കാ​ല​ത്തെ മ​ഴ​യ​നു​ഭ​വ​ങ്ങ​ളെ​പ്പ​റ്റി പ​റ​യു​മ്പോ​ൾ കു​ട്ടി​ക​ളും വാ​ചാ​ല​രാ​വും. മ​റ്റൊ​ന്ന് നാ​ട​ൻ രു​ചി​ഭേ​ദ​ങ്ങ​ളെ​പ്പ​റ്റി പ​റ​ഞ്ഞ് അ​വ​രെ കൊ​തി​പ്പി​ക്കു​ന്ന​താ​ണ്. ന​ല്ല പ​ച്ച​മാ​ങ്ങ ചെ​ത്തി​പ്പൂ​ളി ഉ​പ്പും മു​ള​കും ചേ​ർ​ത്ത് ഓ​രോ​ന്നാ​യി ക​ടി​ച്ചു​തി​ന്നു​ന്ന​തി​നെ​പ്പ​റ്റി പ​റ​യു​മ്പോ​ൾ അ​വ​രു​ടെ വാ​യി​ൽ വെ​ള്ള​മൂ​റും. അ​പ്പോ​ഴാ​ണ് ഒ​രു കു​ട്ടി എ​ണീ​റ്റ് സാ​ർ ഇ​ത്തി​രി വെ​ളി​ച്ചെ​ണ്ണ​യും കൂ​ടി ചേ​ർ​ക്ക് എ​ന്നു​പ​റ​യു​ക. പി​ന്നെ ക്ലാ​സി​ൽ ചി​രി​പ​ട​രും. ഒ​ന്നു​കൂ​ടി ക​ട​ന്ന്, അ​ടു​ക്ക​ള​യി​ലെ ക​ടു​ക് വ​റു​ത്തി​ട്ട മ​ണ​ത്തെ​പ്പ​റ്റി​യൊ​ക്കെ പ​റ​യു​മ്പോ​ൾ, സാ​റേ കൊ​തി​പ്പി​ക്ക​ല്ലേ എ​ന്ന് അ​വ​ർ പ​റ​യും.

ആ​ശ്വാ​സ​ങ്ങ​ൾ, ആ​ശ​ങ്ക​ക​ൾ

നാ​ട്ടി​ലെ കു​ട്ടി​ക​ളെ അ​പേ​ക്ഷി​ച്ച് നി​ര​വ​ധി മി​ക​വു​ക​ൾ പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ല​ഭി​ക്കു​ന്നു​ണ്ട്. മി​ക​ച്ച വി​ദ്യാ​ഭ്യാ​സം, ഉ​പ​രി​പ​ഠ​ന​ത്തി​നു​ള്ള അ​വ​സ​രം, തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ... എ​ന്നി​ങ്ങ​നെ. നാ​ടി​നെ അ​പേ​ക്ഷി​ച്ച് ഇ​വി​ടെ കു​ട്ടി​ക​ൾ എ​ന്തു​കൊ​ണ്ടും സു​ര​ക്ഷി​ത​രാ​ണ്. ന​മ്മു​ടെ നാ​ട്ടി​ൽ​നി​ന്ന് ഇ​പ്പോ​ൾ വ​രു​ന്ന വാ​ർ​ത്ത​ക​ൾ വ​ള​രെ​യ​ധി​കം അ​സ്വ​സ്ഥ​ത ഉ​ള​വാ​ക്കു​ന്ന​വ​യാ​ണ​ല്ലോ. ഇ​വി​ട​ത്തെ നി​യ​മ​ത്തി​ന്റെ പ​രി​ര​ക്ഷ​യും ര​ക്ഷി​താ​ക്ക​ളു​ടെ ക​ണ്മു​ന്നി​ലു​ള്ള ജീ​വി​ത​വു​മാ​ണ് മ​റ്റൊ​രു സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് കു​ട്ടി​ക​ൾ പോ​കാ​തി​രി​ക്കാ​ൻ കാ​ര​ണം. ഒ​രു വി​മ​ർ​ശ​ന​മാ​യി പ​റ​യാ​നു​ള്ള​ത്, നാ​ട്ടി​ലെ കു​ട്ടി​ക​ളെ അ​പേ​ക്ഷി​ച്ച് സ്വ​യം പ​ര്യാ​പ്ത​ത ഇ​ല്ലാ​ത്ത കു​ട്ടി​ക​ൾ ഇ​വി​ടെ​യു​ണ്ട് എ​ന്നു​ള്ള​താ​ണ്. ശീ​തീ​ക​രി​ച്ച മു​റി​യി​ലി​രു​ന്ന് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ മാ​ത്രം അ​ഭി​ര​മി​ച്ച് സ​മ​യം കൊ​ല്ലു​ന്ന രീ​തി​യൊ​ക്കെ മാ​റേ​ണ്ടി​യി​രി​ക്കു​ന്നു. ലൈ​ബ്ര​റി​യി​ല്‍ പോ​കു​ന്ന​വ​രും ക​ലാ​കാ​യി​ക പ​രി​ശീ​ല​ന​ത്തി​ല്‍ ഏ​ർ​പ്പെ​ടു​ന്ന​വ​രും ഇ​ല്ലെ​ന്ന​ല്ല. പൊ​തു​വി​ജ്ഞാ​നം വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്. അ​തി​ന് വാ​യ​ന കൂ​ടി​യേ തീ​രൂ.

തു​റ​ന്നി​ട്ട വാ​തി​ലു​ക​ള്‍

ക​ഴി​വു​ള്ള​വ​രെ അം​ഗീ​ക​രി​ക്കാ​ന്‍ മ​ടി കാ​ണി​ക്കാ​ത്ത ഒ​രു ജ​ന​ത ഇ​വി​ടെ​യു​ണ്ട്. അ​ധ്യാ​പ​ക​ർ​ക്ക്, ഇ​വി​ടെ അ​വ​സ​ര​ങ്ങ​ളു​ടെ വാ​തി​ലു​ക​ള്‍ തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. സാ​ഹി​ത്യ ച​ർ​ച്ച​ക​ള്‍, നാ​ട്ട​ര​ങ്ങു​ക​ള്‍, പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ എ​ല്ലാ​റ്റി​ലും പ​ങ്കെ​ടു​ക്കാ​നു​ള്ള വേ​ദി​യു​ണ്ട്. പ്ര​വാ​സം ന​ല്കി​യ അ​നു​ഭ​വ​ങ്ങ​ള്‍ എ​ഴു​ത്തു​ക​ളാ​യും ചി​ത്ര​ങ്ങ​ളാ​യും പ​രി​ണാ​മം കൊ​ള്ളു​ന്നു. സാ​ഹി​ത്യ​കാ​ര​ന്മാ​രു​മാ​യി സം​വ​ദി​ക്കാം, റേ​ഡി​യോ​യി​ല്‍ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാം. ചു​രു​ക്ക​ത്തി​ല്‍ പ്ര​വാ​സി​യാ​യ അ​ധ്യാ​പ​ക​ന്‍ എ​ന്ന നി​ല​യി​ലാ​ണ് ജീ​വി​ത​ത്തി​ല്‍ ഏ​റെ അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ത് എ​ന്ന് പ​റ​ഞ്ഞു​കൊ​ള്ള​ട്ടെ.

ചി​റ​കു​വി​രി​ച്ച് പ​റ​ന്ന​വ​ര്‍

അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും അ​ടു​ത്തു​നി​ന്ന് പു​തി​യ ആ​കാ​ശ​ങ്ങ​ളി​ലേ​ക്ക് ചി​റ​കു​വി​രി​ച്ച് പ​റ​ന്നു​പോ​യ​വ​ര്‍ പ​ഴ​യ കൂ​ട്ടി​ലേ​ക്ക് തി​രി​ച്ചു​വ​രാ​റു​ണ്ട്. സാ​ര്‍ എ​ന്നെ ഓ​ർ​മ​യു​ണ്ടോ എ​ന്ന ഒ​റ്റ ചോ​ദ്യം. മ​റ​ന്നി​ല്ല എ​ന്ന് തി​രി​ച്ച​റി​യു​ന്ന നി​മി​ഷം എ​ത്ര ധ​ന്യ​മാ​ണെ​ന്നോ. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍പോ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു​വ​രു​ന്ന മ​ക്ക​ളെ കാ​ണു​മ്പോ​ള്‍, കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ന​മ്മ​ളെ​പ്പ​റ്റി ന​ല്ല അ​ഭി​പ്രാ​യം പ​റ​യു​മ്പോ​ള്‍ കി​ട്ടു​ന്ന സം​തൃ​പ്തി എ​ല്ലാ അ​വാ​ർ​ഡു​ക​ൾ​ക്കും മേ​ലെ​യാ​ണ്. ഇ​നി​യും ഒ​രു​പാ​ട് ത​ല​മു​റ​ക​ൾ​ക്ക് അ​റി​വി​ന്റെ വെ​ളി​ച്ചം പ​ക​ര്‍ന്നു​കൊ​ടു​ക്കാ​നാ​വ​ട്ടെ എ​ന്നു​മാ​ത്രം ആ​ഗ്ര​ഹി​ക്കു​ന്നു. ശി​ഷ്യ​ഗ​ണ​ങ്ങ​ളെ ഓ​ർ​ക്കു​ന്ന​തോ​ടൊ​പ്പം ഗു​രു​ക്ക​ന്മാ​രെ​യും ഈ ​അ​വ​സ​ര​ത്തി​ല്‍ സ്മ​രി​ക്കു​ന്നു.

(ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്​ ലേ​ഖ​ക​ൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teachers day
News Summary - teachers day memories by vp baiju
Next Story