കോവിഡും പക്ഷാഘാതവും തോറ്റുപിൻമാറി; റാഫി മാഷ് അക്ഷരയാത്രയിൽ
text_fieldsപാവറട്ടി: കൊറോണക്കും പക്ഷാഘാതത്തിനും പിടികൊടുക്കാതെ റാഫി മാഷ് തെൻറ അക്ഷരയാത്ര തുടരുകയാണ്. ജീവിതത്തിലെ പ്രതിബന്ധങ്ങളെ സർഗാത്മകത കൊണ്ട് പടവെട്ടുകയാണ് മണത്തല ബി.ബി.എ.എല്‍.പി സ്കൂളിലെ അധ്യാപകന് റാഫി നീലങ്കാവില്‍.
േകാവിഡിെൻറ മരവിപ്പും പക്ഷാഘാതത്തിെൻറ തളര്‍ച്ചയും മറന്ന് ദേശത്തിെൻറ കഥയെഴുത്തിൽ മുഴുകിയിരിക്കുകയാണ് പാവറട്ടികാരനായ ഈ യുവസാഹിത്യകാരൻ. ദേശത്തെ ചരിത്രവും ഐതിഹ്യങ്ങളും പുതുതലമുറയ്ക്ക് പകര്‍ന്നുകൊടുക്കാനുള്ള പരിശ്രമത്തില്‍ ഭൂതക്കിണറും നിധിക്കിണറും, വസൂരി പിടിച്ചകാലവും, വന്മനകളും, ചാത്തന്പറമ്പും സാഹിത്യദീപികയും വഴിയമ്പലവും പുണ്യാളനും, മുസ്ലിയാരുമൊക്കെ കഥയും കഥാപാത്രങ്ങളുമായി 'ദേശം ചൊല്ലിത്തന്ന കഥകൾ' എന്ന പുസ്തകത്തിലൂടെ ജീവൻ വെക്കുന്നു.
റാഫി മാഷുടെ 'ഉമ്മിണി ബല്യമാഷ്', 'കാരയ്ക്കമിഠായികള്' എന്നിവ വിദ്യാഭ്യാസ വകുപ്പ് സകൂള്‍ ലൈബ്രറിയിലേക്ക് തിരഞ്ഞെടുത്തിരുന്നു. 'നാരങ്ങപ്പാല് ചൂണ്ടയ്ക്ക രണ്ട്' എന്ന കൃതിക്ക് ഒളപ്പമണ്ണ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.