കഥാകാരൻ ഇറങ്ങിവന്നു; രാമൂസ് വേൾഡ് യുട്യൂബ് ചാനൽ ഒരുങ്ങി
text_fieldsകാഞ്ഞങ്ങാട്: താൻ പഠിച്ച കഥയുടെ കർത്താവിനെ കണ്ടെത്തിയ സന്തോഷത്തിലാണ് മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി സ്കൂളിലെ ഏഴാം തരം വിദ്യാർഥി രാമു ജയൻ. വിദ്യാലയം ആരംഭിക്കുന്ന രാമൂസ് വേൾഡ് എന്ന യുട്യൂബ് ചാനലിനു വേണ്ടി സി.വി. ബാലകൃഷ്ണനെ കാണാനും അദ്ദേഹത്തോട് ഏറെനേരം സംസാരിക്കാനും കഴിഞ്ഞതിെൻറ നിർവൃതിയിലാണ് രാമു.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ 'പരൽമീൻ നീന്തുന്ന പാട'ത്തിൽ നിന്നുള്ള ഏഴാംതരത്തിലെ അടിസ്ഥാന പാഠാവലിയിൽ പഠിക്കാനുള്ള അരങ്ങുണരുന്നു എന്ന സി.വിയുടെ ബാല്യകാല അനുഭവത്തെക്കുറിച്ച് തുടങ്ങിയ സംഭാഷണത്തിൽ അമ്പത് കൊല്ലം മുമ്പുള്ള പയ്യന്നൂർ ഗ്രാമത്തിെൻറ ജീവിതവും സംസ്കാരവും ഭാഷയും വിഷയമായി. രാമുവിെൻറ കൗതുകമുണർത്തുന്നതും ചിരിപടർത്തുന്നതുമായ ചോദ്യങ്ങൾക്കു മുന്നിൽ സി.വി തെൻറ പഴയ അധ്യാപക വേഷം പുറത്തെടുത്തു.
കുട്ടിക്കാലത്ത് കാളവണ്ടിയിലെത്തിയ ഒരു സംഘം അന്നൂരിൽ തമ്പടിച്ച് നാടകം കളിച്ചതും കൊട്ടകയിൽ കയറാൻ നാലണയില്ലാത്തതിനാൽ കൊളുത്തില്ലാത്ത ജനൽ പഴുതിലൂടെ കയറി കൂട്ടുകാരോടൊത്ത് നാടകം കണ്ടതും പിറ്റേ ദിവസം മുതൽ ജനലടച്ചതിനാൽ ആറു ദിവസം പുറത്തിരുന്ന് ശബ്ദം മാത്രം കേട്ട് നാടകമാസ്വദിച്ചതുമാണ് പാഠഭാഗത്തിലെ പ്രമേയം. സി.വിയുമായുള സംഭാഷണത്തിലൂടെ യുട്യൂബ് ചാനൽ ആദ്യഘട്ടം തന്നെ വിജയിച്ചതായി രാമു പറഞ്ഞു.
പാഠഭാഗത്തിനുപുറമെ സാഹിത്യവും കലയും സ്പോർട്സും ചരിത്രവും ശാസ്ത്രവും തുടങ്ങി വിജ്ഞാനത്തിെൻറ വ്യത്യസ്ത ജാലകം തുറക്കുന്ന ചാനൽ ഞായറാഴ്ച രാവിലെ 10 മണിക്ക് ഫേസ് ബുക്കിലൂടെ സിനിമതാരം വിനയ് ഫോർട്ട് റിലീസ് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.