അച്ഛനെയും മകളെയും പിരിക്കാനുള്ള ശാസ്ത്രമോ മതമോ ദൈവമോ ഇവിടെയില്ല, ഈ ഓണം സ്‌പെഷലാണ്; വികാരാധീനനായി ബാല
text_fieldsഇത്തവണത്തെ ഓണം വളരെ സ്പെഷലാണെന്ന് നടൻ ബാല. മകൾ പാപ്പുവിനെ കണ്ട സന്തോഷം പങ്കുവെച്ചുകൊണ്ട് ബാല പറഞ്ഞു. അകലെനിന്നാണെങ്കിലും മകളെ കാണാൻ പറ്റിയെന്നും ഞാൻ പോയാലും ഞാൻ ചെയ്യുന്ന നന്മകൾ മകളുടെ രക്തത്തിൽ കാണുമെന്നും ഒരു യുട്യൂബ് ചാനൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ പറഞ്ഞു.
'ഈ ഓണം എനിക്ക് അൽപം സ്പെഷലാണ്. ഞാൻ എന്റെ മകൾ പപ്പുവിനെ കണ്ടു. അകലെ നിന്നാണ് കണ്ടത്. അതാണ് എനിക്ക് ദൈവം വിധിച്ചത്. ഓപ്പറേഷനൊക്കെ കഴിഞ്ഞു വന്നിരിക്കുകയാണ്. ഇപ്പോൾ ഞാൻ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട്. ഞാൻ പോയിക്കഴിഞ്ഞാലും നിങ്ങളെല്ലാവരും എന്റെ മക്കളെ നോക്കണം. അത് ഓർമിച്ചാണ് ഞാൻ എല്ലാ നല്ല കാര്യങ്ങളും ചെയ്യുന്നത്. ഞാൻ പോയാലും ഞാൻ ചെയ്യുന്ന നന്മകൾ എന്റെ മകളുടെ രക്തത്തിലുണ്ടാകും.
നമ്മൾ സ്‌നേഹിക്കുന്നവർ കൂടെയിരുന്ന്, ഉമ്മ കൊടുത്ത്, അന്നം കൊടുത്ത്, ഒന്നിച്ചിരിക്കുന്നതാണ് ആഘോഷം. അതാണ് ഓണവും. ഒരാൾക്ക് മറ്റൊരാളെ സ്‌നേഹിക്കണമെങ്കിൽ ഒരു രക്തബന്ധത്തിന്റെ ആവശ്യമില്ല. ചില രക്തബന്ധങ്ങൾ നമ്മെ ചതിക്കും. ചില രക്തബന്ധങ്ങളോട് അത്യാവശ്യത്തിന് 10,000 രൂപ ചോദിച്ചുനോക്കൂ. തരില്ല.
ചില നിയമങ്ങൾ കള്ളന്മാർക്കായി ഉണ്ടാക്കിയതാണ്. സത്യസന്ധമായി ഇരിക്കുന്നവർക്കും കഷ്ടപ്പെട്ട് സ്‌നേഹിക്കുന്നവർക്കുമെല്ലാം വേദനയുണ്ടാകും. ഒരു അച്ഛനെയും മകളെയും പിരിക്കാനുള്ള ശാസ്ത്രമോ മതമോ ദൈവമോ ഇവിടെയില്ല'- ബാല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.