Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഹൃദയത്തില്‍ നിന്നാണ്...

ഹൃദയത്തില്‍ നിന്നാണ് പറയുന്നത്; അച്ഛന്‍ അമ്മയെ ഭയങ്കരമായി ദ്രോഹിച്ചിട്ടുണ്ട്, എന്നെയും കുടുംബത്തേയും വെറുതെ വിടൂ; ബാലക്കെതിരെ മകൾ

text_fields
bookmark_border
Balas Daugher  about Up  Father and his Issue
cancel

വിവാഹ മോചനത്തിന് ശേഷം മകളെ തന്നിൽ നിന്ന് അകറ്റിയെന്നും മകളെ കാണിക്കാൻ പോലും മുൻ ഭാര്യയും ഗായികയുമായ അമൃത സുരേഷ് തയാറാകുന്നില്ലെന്ന് നടൻ ബാല പലപ്പോഴായി ആരോപിച്ചിരുന്നു. ഇപ്പോഴിതാ ബാല പലപ്പോഴായ ഉന്നയിച്ചിരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മകൾ രംഗത്തെത്തിയിരിക്കുകയാണ്. അച്ഛൻ ഉന്നയിക്കുന്ന വാദങ്ങൾ തെറ്റാണെന്നും മദ്യപിച്ച് തന്നെയും അമ്മയേയും ഉപദ്രവിക്കാറുണ്ടെന്നു അദ്ദേഹത്തെ കാണാനോ സംസാരിക്കാനോ താൽപര്യമില്ലെന്നും കുട്ടി ഇൻസ്റ്റഗ്രാം വിഡിയോയിൽ പറഞ്ഞു. തന്റെ അമ്മക്കും കുടുംബത്തിനുമൊപ്പം സന്തോഷവതിയാണെന്നും ഈ വിഷയത്തിൽ എന്റെ അമ്മയും കുടുംബാംഗങ്ങളും വിഷമിക്കുന്നത് കണ്ടു മടുത്തെന്നും കുട്ടി കൂട്ടിച്ചേർത്തു.

‘എന്‍റെ കുടുംബത്തെ മുഴുവന്‍ ബാധിക്കുന്ന ഒരു കാര്യത്തെക്കുറിച്ചാണ് ഞാന്‍ സംസാരിക്കാന്‍ പോകുന്നത്. യഥാര്‍ത്ഥത്തില്‍ എനിക്കിതിനെക്കുറിച്ച് സംസാരിക്കാന്‍ പോലും താല്‍പ്പര്യമില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു സെന്‍സിറ്റീവായ വിഷയമാണ്. പക്ഷേ എനിക്ക് മടുത്തു. എനിക്ക് എന്‍റെ അമ്മയും മുഴുവന്‍ കുടുംബവും ഇങ്ങനെ വിഷമിച്ചിരിക്കുന്നത് കണ്ട് എനിക്ക് മടുത്തു. എന്‍റെ കുടുംബം അങ്ങനെ തളര്‍ന്നിരിക്കുന്നത് കാണാന്‍ എനിക്ക് പറ്റില്ല. അത് കാണുമ്പോള്‍ എനിക്കും സങ്കടമാണ്. എന്നെയും ഇത് ബാധിക്കുന്നുണ്ട്. സ്കൂളില്‍ പോകുമ്പോഴും യൂട്യൂബില്‍ നോക്കുമ്പോഴും എന്നെയും എന്‍റെ അമ്മയേയും പറ്റി വ്യാജ ആരോപണങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു. ഞാന്‍ സ്കൂളില്‍ പോകുമ്പോള്‍ എന്‍റെ സുഹൃത്തുക്കള്‍ വരെ ചോദിക്കും അവര് പറയുന്നത് സത്യമാണോ ഇവര് പറയുന്നത് സത്യമാണോ എന്നൊക്കെ. എനിക്ക് അതിന് ഉത്തരം പറയാന്‍ പറ്റുന്നില്ല. സോഷ്യല്‍ മീഡിയയില്‍ പലരും വ്യാജ വാര്‍ത്തകള്‍ നല്‍കുകയാണ്. എന്‍റെ അമ്മ മോശക്കാരിയാണെന്നൊക്കെയാണ് പറയുന്നത് അതൊന്നും സത്യമല്ല.

ശരിക്കും ഈ വിഷയം തുടങ്ങുന്നത് എന്‍റെ അച്ഛനില്‍ നിന്നാണ്. അച്ഛന്‍ കുറേ അഭിമുഖങ്ങള്‍ നല്‍കുകയും വിഡിയോ ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നെ ഭയങ്കര ഇഷ്ടമാണ്, എന്നെ കാണാത്തതില്‍ വിഷമമുണ്ട്, എനിക്ക് സമ്മാനങ്ങള്‍ അയക്കാറുണ്ട് എന്നൊക്കെ പറഞ്ഞിട്ട്. അതില്‍ ഒന്നുപോലും സത്യമല്ല. എന്‍റെ അച്ഛനെ സ്നേഹിക്കാന്‍ എനിക്ക് ഒരു കാരണം പോലുമില്ല. അത്രയും എന്നെയും എന്‍റെ അമ്മയെയും അമ്മാമ്മയെയും ആന്‍റിയെയും മാനസികമായും ശാരീരികമായും ദ്രോഹിച്ചിട്ടുണ്ട്.

ഞാന്‍ വളരെ കുഞ്ഞായിരിക്കുമ്പോള്‍ പോലും അച്ഛന്‍ മദ്യപിച്ച് വീട്ടില്‍ വന്ന് അമ്മയെ തല്ലുമായിരുന്നു. അത് കാണുമ്പോള്‍ തന്നെ എനിക്ക് ഭയങ്കര വിഷമം ആകും. ഒരു കാരണവുമില്ലാതെയാണ് മദ്യപിച്ച് അമ്മയെ തല്ലിക്കൊണ്ടിരുന്നത്. ഞാന്‍ കുഞ്ഞല്ലേ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ലല്ലോ. എന്‍റെ അമ്മയും കുടുംബവും എന്നെ നന്നായി നോക്കുന്നുണ്ട്. എന്നെ ഇതുവരെ തല്ലിയിട്ടില്ല. എപ്പോഴും എന്നെ സപ്പോര്‍ട്ട് ചെയ്യാറുണ്ട്. എന്നെ നന്നായി സ്നേഹിക്കുന്ന കുടുംബമാണ്.

അച്ഛന്‍ അമ്മയെ നന്നായി ഉപദ്രവിച്ചിട്ടുണ്ട്. എന്നെയും അമ്മയെയും മാനസികമായി ഉപദ്രവിച്ചിട്ടുണ്ട്. ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ മദ്യപിച്ച് വന്ന് ഒരു ചില്ല് കുപ്പി എന്‍റെ മുഖത്തേക്ക് എറിയാന്‍ ശ്രമിച്ചു. അപ്പോള്‍ അമ്മ ഇല്ലായിരുന്നെങ്കില്‍ അത് എന്‍റെ തലയില്‍ തട്ടുമായിരുന്നു. അമ്മ കൈവെച്ച് തടഞ്ഞത് കൊണ്ടാണ് എനിക്കൊന്നും സംഭവിക്കാതിരുന്നത്. അത്രയും ശാരീരികമായും മാനസികമായും എന്നെ ഉപദ്രവിച്ചിട്ടുണ്ട്.

ഒരു തവണ കോടതിയില്‍ നിന്ന് എന്നെ ബലം പ്രയോഗിച്ച് ചെന്നൈയില്‍ കൊണ്ടുപോയി. ഒരു മുറിയില്‍ എന്നെ പൂട്ടിയിട്ടിട്ട് ഭക്ഷണം പോലും തന്നില്ല. അമ്മയെ വിളിക്കാന്‍ പോലും സമ്മതിച്ചില്ല. അങ്ങനെയുള്ളവരെയാണ് നിങ്ങള്‍ വിശ്വസിക്കുന്നത്. അച്ഛന്‍ പറയുന്നത് മുഴുവന്‍ നുണയാണ്. അടുത്തിടെ ഒരു ഇന്‍റര്‍വ്യൂവില്‍ അച്ഛന്‍ പറയുന്നുണ്ടായിരുന്നു എനിക്ക് അച്ഛനെ കാണാന്‍ അവകാശമില്ലേ എന്ന്. എനിക്ക് അച്ഛനെ അച്ഛന്‍റെ മുഖം കാണുകയോ സംസാരിക്കുകയോ വേണ്ട. എന്നെ ഇത്രയും ഇഷ്ടമാണെന്ന് പറയുന്ന ആള്‍ ഒരിക്കലെങ്കിലും എന്നെ വിളിച്ചിട്ടുണ്ടോ. അല്ലെങ്കില്‍ ഒരു കത്തോ സമ്മാനമോ എന്തെങ്കിലും അയച്ചിട്ടുണ്ടോ. ഒന്നുമില്ല. ഒരു ഇന്‍റര്‍വ്യൂവില്‍ അച്ഛന്‍ പറയുന്നുണ്ടായിരുന്നു വയ്യാതിരുന്നപ്പോള്‍ ഞാന്‍ അവിടെപ്പോയി ലാപ്ടോപും കളിപ്പാട്ടങ്ങളും ആവശ്യപ്പെട്ടിരുന്നെന്ന്, ഞാന്‍ എന്തിനാണ് അതൊക്കെ ചോദിക്കുന്നത്. എനിക്ക് നിങ്ങളുടെ ഒരു സാധനവും വേണ്ട. ഞാന്‍ അവിടെ പോയത് തന്നെ അമ്മ പറഞ്ഞതുകൊണ്ടാണ്. പോകാന്‍ എനിക്ക് ഒട്ടും താല്‍പ്പര്യമുണ്ടായിരുന്നില്ല. എന്‍റെ അമ്മയെയും എന്നെയും കുടുംബത്തേയും ഒന്ന് വെറുതെ വിടു. ഞാന്‍ കുടുംബത്തോടൊപ്പം സന്തോഷത്തോടെയാണ് കഴിയുന്നത്. എനിക്ക് നിങ്ങളുടെ സ്നേഹമോ സഹായമോ ഒന്നും വേണ്ട. അതൊരിക്കലും കാണിച്ചിട്ടുമില്ല. ഒന്ന് വെറുതെ വിട്ടാല്‍ മതി. ഇതിലും കൂടുതല്‍ എനിക്കൊന്നും പറയാനില്ല.

എന്റെ അമ്മ എന്നെക്കൊണ്ട് നിര്‍ബന്ധിപ്പിച്ചിട്ടാണ് ഇങ്ങനെയൊരു വിഡിയോ എടുപ്പിക്കുന്നതെന്ന് നിങ്ങള്‍ തോന്നുണ്ടാകും. എന്നാല്‍ എന്‍റെ അമ്മ ഇവിടെയില്ല. ഇങ്ങനെയാരു വിഡിയോ അമ്മ തന്നെ ഇടണമെന്ന് ഞാന്‍ അമ്മയോട് പറഞ്ഞതാണ്. എന്നാല്‍ അമ്മയ്ക്ക് എന്നെ കേസിലേക്കോ ഇങ്ങനെയൊരു വിഷയത്തിലേക്കോ വലിച്ചിടാന്‍ താല്‍പ്പര്യമില്ല. എനിക്ക് മടുത്തു. ഞാന്‍ എന്‍റെ ഹൃദയത്തില്‍ നിന്നാണ് ഇത് പറയുന്നത്. എന്‍റെ അമ്മയും കുടുംബവും കഷ്ടപ്പെടുന്നത് കണ്ടിട്ടാണ് ഞാന്‍ ഇത് പറയുന്നത്. അച്ഛന്‍ ഇത്രയൊക്കെ ചെയ്തിട്ടും അമ്മാമ്മ പറയാറ് അച്ഛനെക്കുറിച്ച് മോശമായിട്ട് ഒന്നും വിചാരിക്കരുത്. അച്ഛന് വേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കണം എന്നൊക്കെയാണ്. അത്രയും നല്ല ആളുകളാണ് എന്‍റെ കുടുംബത്തിലുള്ളത്. ഈ വ്യാജ ആരോപണങ്ങള്‍ നിര്‍ത്തു. എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ താല്‍പ്പര്യമില്ല'- കുട്ടി പറഞ്ഞു.

പിന്നീട് മകളുടെ വിഡിയോക്ക് മറുപടിയുമായി ബാല രംഗത്തെത്തിയിരുന്നു.

'പാപ്പു സംസാരിച്ച വിഡിയോ ഞാൻ കണ്ടിരുന്നു. ആദ്യമായി ഒരു പോസിറ്റീവ് കാര്യം പറയാം. ‘മൈ ഫാദർ’ എന്ന് പറഞ്ഞു, അതിന് താങ്ക് യു. നിന്നോട് തർക്കിക്കാൻ അപ്പയില്ല. മകളോട് തർക്കിക്കുകയാണെങ്കിൽ ഒരു അപ്പൻ ആണേയല്ല. പിന്നെ പാപ്പു ചില കാര്യങ്ങൾ പറഞ്ഞു. എന്നെ വിട്ട് പാപ്പു രണ്ടര മൂന്ന് വയസ്സിലാണ് പോയത്. മൂന്ന് വയസ്സ് ആകുമ്പോൾ എന്നെ വിട്ട് നീ അകന്ന് പോയി എന്നൊക്കെ. ഗ്ലാസ് എടുത്ത് അടിച്ചു എന്നൊക്കെ പറയുന്നതും കേട്ടു.

ഞാനിത് തകർക്കിക്കാൻ അല്ല പറയുന്നത്. അഞ്ച് ദിവസം വീട്ടിലിരുന്നു, ഭക്ഷണം കൊടുത്തില്ല എന്നൊക്കെ പറയുന്നു. പാപ്പു, തർക്കിച്ചാൽ ജയിക്കാൻ പറ്റും, പക്ഷേ ഇന്ന് ഞാൻ തോറ്റ് കൊടുക്കുകയാണ്. നീ ജയിക്കണം. വാക്ക് വാക്കായിരിക്കും പാപ്പു. നിന്റെ വിഡിയോ മുഴുവൻ ഞാൻ കണ്ടു. നിന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ ഇനി നിന്നോടും നിന്റെ കുടുംബത്തോടും ബന്ധപ്പെടല്ലേ എന്ന് പറഞ്ഞു. ഞാനും നിന്റെ കുടുംബം ആണെന്നാണ് വിചാരിച്ചത്.ഞാൻ അന്യനായി പോയി നിനക്ക്. പക്ഷേ ഒരു വാക്ക് മാത്രം ഞാൻ ഇന്ന് പറയാം. ഇനി തൊട്ട് ഞാൻ വരില്ല. ഞാൻ ഹോസ്‌പിറ്റലിൽ മരിക്കാൻ കിടന്നപ്പോൾ നീ വന്നത് കൊണ്ടാണ് ഞാൻ തിരിച്ചു വന്നതെന്ന് ഞാൻ കരുതിയിരുന്നു. പക്ഷേ നിർബന്ധത്തിന്റെ പേരിലാണ് നീ വന്നതെന്ന് പറഞ്ഞു. അത് അന്ന് തന്നെ എന്റെടുത്ത് മുഖത്ത് നോക്കി പറഞ്ഞിരുന്നെങ്കിൽ ഈ അച്ഛൻ ഇപ്പൊ നിന്റെയടുത്ത് സംസാരിക്കാൻ ഉണ്ടാവില്ലായിരുന്നു.

നീ കാരണമാണ് പപ്പ ഇന്ന് ഇവിടെ ഇരിക്കുന്നത്. എന്റെ മകൾക്ക് എല്ലാ ഐശ്വര്യവും ഉണ്ടാവും. നന്നായി പഠിക്കണം നീ. നന്നായി വളരണം. നിന്നോട് മത്സരിച്ചു ജയിക്കാൻ ഒരിക്കലും എനിക്ക് പറ്റില്ല. നീ എന്റെ ദൈവമാടാ കണ്ണാ.. നിന്നെ ദൈവം അനുഗ്രഹിക്കട്ടെ'- എന്നായിരുന്നു ബാലയുടെ വാക്കകൾ.

2010 ൽ ആണ് ബാലയും അമൃതയും വിവാഹിതരാകുന്നത്. 2012ല്‍ മകൾ ജനിച്ചു. 2016 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞു താമസം ആരംഭിക്കുകയായിരുന്നു. 2019ൽ ഇവർ വേർപിരിഞ്ഞു. വിവാഹമോചനത്തിന് ശേഷം കട്ടി അമൃതക്കും കുടുംബത്തിനുമൊപ്പമാണ് നിൽക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bala
News Summary - Bala's Daugher about Up Father and his Issue
Next Story